തിരക്കുള്ള റോഡില്‍ കാറിനുള്ളില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ച് UN.
UNന്‍റെ ഔദ്യോഗിക വാഹനത്തിനുള്ളില്‍ യുവതിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
മരുന്നിന് പണമില്ല, അമ്മയില്‍ അംഗത്വം വേണമെങ്കില്‍ ഒന്നര ലക്ഷം രൂപ നല്‍കണം -മോളി കണ്ണമാലി
ടെല്‍അവീവിലെ തിരക്കുള്ള റോഡില്‍ വച്ചാണ് ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. UN-ന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ പിന്‍സീറ്റില്‍ ഉദ്യോഗസ്ഥനും ചുവന്ന വസ്ത്രം ധരിച്ച സ്ത്രീയും ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്.
വാഹനത്തിന്റെ ഡ്രൈവറുടെ മുഖം വീഡിയോയില്‍ വ്യക്തമല്ല. ഡ്രൈവര്‍ക്കൊപ്പ൦ മറ്റൊരാള്‍ കൂടി മുന്‍സീറ്റിലുണ്ട്. United Nations Truce Supervision Organisation (UNTSO) -ന്‍റെ വാഹനമാണിതെന്നാണ് കാറിന്റെ പ്ലേറ്റില്‍ നിന്നും വ്യക്തമാകുന്നത്.
ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനം നേടി അംബാനി
ലൈംഗിക ദുരുപയോഗത്തിനെതിരെ കർശന നയമാണ് UN സ്വീകരിച്ചിട്ടുള്ളത്. ലൈംഗിക സുഖത്തിനു വേണ്ടി പണം ചിലവഴിക്കുന്നതും UN വിലക്കുന്നുണ്ട്. വീഡിയോയില്‍ കാണുന്ന ഇരുവരും പരസ്പര സമ്മതത്തോടെയാണോ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതെന്ന കാര്യം അന്വേഷിച്ചു വരികയാണ്.
Viral Video: മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ മാറിടം തുറന്ന് നല്‍കി രഹന ഫാത്തിമ
We are deeply disturbed by content of video apparently involving personnel from #UNTSO. An investigation was swiftly launched & is moving very quickly. Appropriate action will be taken.
— UN Spokesperson (@UN_Spokesperson) June 26, 2020
കൂടാതെ, പണം നല്‍കി വാടയ്ക്കെടുത്തതാണോ ആ സ്ത്രീയെ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് UN നയങ്ങള്‍ക്കെതിരായ പ്രവൃത്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. UNTSOയിലെ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട വീഡിയോയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും UN വക്താവ് അറിയിച്ചിട്ടുണ്ട്.