Viral Video : 12 ലക്ഷം രൂപ ചിലവാക്കി, 40 ദിവസങ്ങൾ കൊണ്ട് ജാപ്പനീസ് സ്വദേശി നായയായി മാറി

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം എന്ന കുറിപ്പ് രേഖപ്പെടുത്തി കൊണ്ട് ടോക്കോ ഈവീ എന്ന ട്വിറ്റർ ഐഡിയാണ് യഥാർഥ നായയോട് സാമ്യം തോന്നുന്ന കോസ്റ്റ്യും ധരിച്ചെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : May 25, 2022, 10:00 PM IST
  • തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം എന്ന കുറിപ്പ് രേഖപ്പെടുത്തി കൊണ്ട് ടോക്കോ ഈവീ എന്ന ട്വിറ്റർ ഐഡിയാണ് യഥാർഥ നായയോട് സാമ്യം തോന്നുന്ന കോസ്റ്റ്യും ധരിച്ചെത്തിയത്.
  • അതിന് ചിലവഴിച്ചതോ 2 മില്യൺ യെൻ അതായത് 12 ലക്ഷം രൂപയും 40 ദിവസമാണ്.
Viral Video : 12 ലക്ഷം രൂപ ചിലവാക്കി, 40 ദിവസങ്ങൾ കൊണ്ട് ജാപ്പനീസ് സ്വദേശി നായയായി മാറി

ജപ്പാൻക്കാരുടെ പല കണ്ടപിടുത്തങ്ങളെയും നമ്മുക്ക് ഒരു അത്ഭുതം തന്നെയാണ്. ചിലപ്പോൾ ചില വിചിത്രമായ കണ്ടുപിടുത്തങ്ങൾ അവർ കണ്ടെത്തും. അങ്ങനെ ജപ്പാൻക്കാർ കണ്ടുപിടിച്ചതാണ് സെക്സ് പാവകളും റോബോട്ടുകളും ഒക്കെ. അത്തരത്തിലുള്ള ഒരു വിചിത്രമായ ജാപ്പനീസ് കണ്ടുപിടുത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 

ഈ സെലിബ്രേറ്റികളെ പോലെ ആകാൻ വേണ്ടി ലക്ഷങ്ങൾ ചിലവഴിച്ച് പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴായി കേട്ടിട്ടുണ്ട്. ചിലരാണെങ്കിൽ അതുപോലെ യാഥാർഥ്യം തോന്നുന്ന കോസ്റ്റ്യൂം ഒക്കെ ധരിച്ചെത്തുന്ന സോഷ്യൽ മീഡിയയിൽ കണ്ടിരിക്കാം. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ഒരു ജാപ്പനീസുകാരൻ തനിക്ക് ഇഷ്ടപ്പെട്ട നായയുടെ യഥാർഥ കോസ്റ്റ്യും ധരിച്ചെത്തിയതാണ്. 

ALSO READ : Viral Video : രണ്ട് റെഡ് പാണ്ടകൾ നേർക്കുനേർ; അടി കണ്ടാലോ ആരായാലും ചിരിച്ച് പോകും

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം എന്ന കുറിപ്പ് രേഖപ്പെടുത്തി കൊണ്ട് ടോക്കോ ഈവീ എന്ന ട്വിറ്റർ ഐഡിയാണ് യഥാർഥ നായയോട് സാമ്യം തോന്നുന്ന കോസ്റ്റ്യും ധരിച്ചെത്തിയത്. അതിന് ചിലവഴിച്ചതോ 2 മില്യൺ യെൻ അതായത് ഇന്ത്യയിൽ 12 ലക്ഷം രൂപ. ഇതിന് വേണ്ടി 40 ദിവസമാണ് തയ്യാറെടുപ്പ് നടത്തിയത്. 

കൂടാതെ ടോക്കോ നായയെ പോലെ പെരുമാറുന്ന ചില ദൃശ്യങ്ങളും വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാന കാര്യമെന്തെന്നാൽ ഇതുവരെ ഈ ഐഡിയുടെ ഉടമ തന്റെ യഥാർഥ മുഖം സോഷ്യൽ മീഡിയ ലോകത്തെ കാണിച്ചിട്ടുമില്ല. ടോക്കോ പങ്കുവെച്ച് വീഡിയോ കാണാം : 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News