മൾബറി മരത്തിൽ നിന്നും ജലപ്രവാഹം; വൈറലായി അത്ഭുത ദൃശ്യം

മരത്തിന് തറയിൽ നിന്ന് ഏകദേശം 1.5 മീറ്റർ ഉയരത്തിലുള്ള പൊത്തിൽ നിന്നാണ് വെള്ളം ഒഴുകുന്നത്.

Written by - Zee Malayalam News Desk | Last Updated : May 6, 2022, 03:32 PM IST
  • 20 വർഷം മുമ്പാണ് ആദ്യമായി ഈ മരത്തിൽ നിന്ന് ഇത്തരത്തിൽ വെള്ളം ഒഴുകാൻ തുടങ്ങിയത്
  • തുടർന്ന് എല്ലാ വർഷവും ഒരു പ്രത്യേക സീസണിൽ ഇത് സംഭവിക്കാൻ തുടങ്ങി
  • ഈ പ്രതിഭാസം രണ്ട് മുതൽ നാല് ദിവസം വരെ മാത്രമേ നിലനിൽക്കാറുള്ളൂ. മരത്തിൽ നിന്ന് വെള്ളമൊഴുകുന്നത് കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
മൾബറി മരത്തിൽ നിന്നും ജലപ്രവാഹം; വൈറലായി അത്ഭുത ദൃശ്യം

പോഡ്ഗോറിക്ക: സമൂഹമാധ്യമങ്ങളിൽ നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. പ്രകൃതിയുടെ ദൃശ്യഭം​ഗി വെളിവാക്കുന്ന ദൃശ്യങ്ങളും വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തെക്കൻ യൂറോപ്പിലെ മോണ്ടിനെഗ്രോവിലെ ദിനോസ ​ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. 100 വർഷം പഴക്കമുള്ള മൾബെറി മരത്തിൽ നിന്ന് നദിയിലേതെന്ന പോലെ നീരൊഴുക്ക് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ശൈത്യകാലം അവസാനിക്കാറാകുമ്പോഴോ കനത്ത മഴക്കാലത്തോ ആണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. മരത്തിന് തറയിൽ നിന്ന് ഏകദേശം 1.5 മീറ്റർ ഉയരത്തിലുള്ള പൊത്തിൽ നിന്നാണ് വെള്ളം ഒഴുകുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by @lokalnihodaci

20 വർഷം മുമ്പാണ് ആദ്യമായി ഈ മരത്തിൽ നിന്ന് ഇത്തരത്തിൽ വെള്ളം ഒഴുകാൻ തുടങ്ങിയത്. തുടർന്ന് എല്ലാ വർഷവും ഒരു പ്രത്യേക സീസണിൽ ഇത് സംഭവിക്കാൻ തുടങ്ങി. ഈ പ്രതിഭാസം രണ്ട് മുതൽ നാല് ദിവസം വരെ മാത്രമേ നിലനിൽക്കാറുള്ളൂ. മരത്തിൽ നിന്ന് വെള്ളമൊഴുകുന്നത് കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.

ALSO READ: മാരത്തൺ ഒക്കെ നിസാരമല്ലേ... ഓട്ടം പൂർത്തിയാക്കി മെഡലും നേടി താറാവ്

വിനോദസഞ്ചാരികളും ഈ ദൃശ്യങ്ങൾ കാണാൻ ഇവിടേക്കെത്താറുണ്ട്. ഇലകളില്ലാത്ത മരത്തിന്റെ തടിയിലുള്ള പൊത്തിൽ നിന്നാണ് വെള്ളം ഒഴുകുന്നത്. ഈ പ്രദേശത്ത് പുരാതന ജലസംഭരണികൾ ഉണ്ട്. സിജേവ നദിയിൽ നിന്നുള്ള ഒരു നീരുറവയുടെ സമീപത്താണ് ഈ മരം നിൽക്കുന്നത്. നീരുറവകളിൽ മഴവെള്ളം നിറയുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം മൂലം മരത്തിന്റെ വിടവിലൂടെ വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നതാകാമെന്നാണ് ഒരു വ്യക്തി കമന്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News