സാര്‍ക്‌ ഉച്ചകോടി: പാകിസ്ഥാന് വീണ്ടും തിരിച്ചടി, ഇന്ത്യ അടക്കം നാല് രാജ്യങ്ങൾക്ക് പിന്നാലെ ശ്രീലങ്കയും പിന്മാറുന്നു

ഇന്ത്യ അടക്കം നാല് രാജ്യങ്ങൾക്ക് പിന്നാലെ ശ്രീലങ്കയും പാകിസ്താനിലെ ഇസ്​ലാമാബാദിൽ നടക്കുന്ന സാർക് ഉച്ചകോടിയിൽ നിന്ന് പിന്മാറി. ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള അറിയിപ്പ് അധ്യക്ഷ രാഷ്​ട്രമായ നേപ്പാളിന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കൈമാറി.  ഇതോടെ ഉച്ചകോടിയിൽനിന്ന് പിന്മാറുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും പിന്മാറിയിരുന്നു.

Last Updated : Sep 30, 2016, 05:47 PM IST
സാര്‍ക്‌ ഉച്ചകോടി: പാകിസ്ഥാന് വീണ്ടും തിരിച്ചടി, ഇന്ത്യ അടക്കം നാല് രാജ്യങ്ങൾക്ക് പിന്നാലെ ശ്രീലങ്കയും പിന്മാറുന്നു

കൊളംബോ: ഇന്ത്യ അടക്കം നാല് രാജ്യങ്ങൾക്ക് പിന്നാലെ ശ്രീലങ്കയും പാകിസ്താനിലെ ഇസ്​ലാമാബാദിൽ നടക്കുന്ന സാർക് ഉച്ചകോടിയിൽ നിന്ന് പിന്മാറി. ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള അറിയിപ്പ് അധ്യക്ഷ രാഷ്​ട്രമായ നേപ്പാളിന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കൈമാറി.  ഇതോടെ ഉച്ചകോടിയിൽനിന്ന് പിന്മാറുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും പിന്മാറിയിരുന്നു.

മേഖലയിലെ സ്ഥിതിഗതികൾ ഉച്ചകോടി ചേരുന്നതിനുള്ള സാഹചര്യമല്ലെന്നാണ് ശ്രീലങ്ക അറിയിപ്പിൽ വ്യക്തമാക്കുന്നത്. ഉച്ചകോടി സംബന്ധിച്ച്​ മറ്റ്​ അംഗങ്ങളായ മാലദ്വീപ്​, നേപ്പാൾ എന്നീ രാഷ്​ട്രങ്ങൾ അന്തിമ തീരുമാനം എടുത്തിട്ടില്ല.മേഖലയിലെ സഹകരണത്തിന് സമാധാനവും സുരക്ഷയും പ്രധാനമാണെന്നും ഇതിലൂടെ മാത്രമെ സൗത്ത് ഏഷ്യയിലെ ജനങ്ങൾക്ക് ഗുണം ലഭിക്കൂവെന്നും ലങ്ക ചൂണ്ടിക്കാട്ടുന്നു. 

സ്ഥാപക അംഗമെന്ന നിലയിൽ മേഖലയിലെ സഹകരണത്തിന് ശ്രീലങ്ക പ്രതിജ്ഞാബദ്ധമാണ്. ആവശ്യമായ നടപടികളിലൂടെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാമെന്നാണ് വിശ്വാസം. എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെയും അപലപിക്കുന്നു. മേഖലയിലെ ഭീകരവാദത്തെ നേരിടേണ്ടത് അത്യാവശ്യമാണെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

നേപ്പാളും മാലിദ്വീപിമാണ് ഇനി ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനുള്ള മറ്റ് അംഗരാജ്യങ്ങള്‍. ഇതിനിടെ, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചൈനയിലേയ്ക്ക് രണ്ട് ദൂതന്മാരെ അയച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയ്ക്കു പിന്നാലെ അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നിവയും പിന്മാറിയതോടെ നവംബറിൽ ഇ‌സ്‌ലാമാബാദിൽ നടക്കേണ്ട സാർക് ഉച്ചകോടി അനിശ്ചിതത്വത്തിലായിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ നേപ്പാളിനെ അറിയിച്ചതിനു പിന്നാലെയാണ് അഫ്ഗാനിസ്ഥാനും ബംഗ്ലദേശും ഭൂട്ടാനും പിന്മാറ്റം പ്രഖ്യാപിച്ചത്. എട്ട് അംഗങ്ങളാണു സാർക്കിലുള്ളത്. ഇനി ഒരു രാജ്യം കൂടി പിന്മാറിയാൽ നവംബറിൽ സമ്മേളനം നടക്കില്ല.

Trending News