Akshaya Tritiya 2023: വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. വിശ്വാസമനുസരിച്ച് ഈ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല. അതിനാല്‍ തന്നെ ഈ ദിവസത്തിന് ദാനധര്‍മ്മമടക്കം പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ ആളുകള്‍ ഉത്സാഹം കാട്ടുന്നു.
വിഷ്ണു അവതാരങ്ങളായ പരശുരാമൻ, ബലഭദ്രൻ എന്നിവർ ജനിച്ച ദിവസം കൂടിയാണ് അക്ഷയ തൃതീയ. അതിനാൽ പരശുരാമജയന്തി, ബലഭദ്രജയന്തി അഥവാ കർഷകരുടെ പുണ്യദിവസം എന്നൊക്കെ പ്രാദേശികമായ പല പേരുകളിൽ ഈ ദിവസം അറിയപ്പെടുന്നു.
Also Read: Eyebrows and Personality: പുരികത്തിന്‍റെ ആകൃതി നിങ്ങളെപ്പറ്റി എന്താണ് പറയുന്നത്?
ഹിന്ദുമതത്തിൽ അക്ഷയ തൃതീയ ദിനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. നമുക്കറിയാം, അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഏറെ ശുഭകരമായി കണക്കാക്കുന്നു. അതായത് ഈ പുണ്യ ദിവസം സ്വര്‍ണം വീട്ടില്‍ എത്തുന്നത് വര്‍ഷം മുഴുവന്‍ ശുഭകരമാക്കി മാറ്റും എന്നാണ് വിശ്വാസം. കൂടാതെ ഈ ദിവസം വിവാഹത്തിന് ഏറെ അനുകൂല സമയമാണ്. അതുകൂടാതെ, ഏതെങ്കിലും പുതിയ ജോലി അല്ലെങ്കിൽ പുതിയ സാധനങ്ങള്‍ വാങ്ങാനും ഈ ദിവസം ഉത്തമമാണ്.
ഹൈന്ദവ വിശ്വാസത്തില്‍ അക്ഷയതൃതീയയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്നതാണ് അക്ഷയതൃതീയ, അതിനാൽ ഈ ദിവസം ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തുന്നതിന് വളരെ അനുകൂലമാണ്. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ ഭവനത്തിന്‍റെ നേര്‍ക്ക് ലക്ഷ്മി ദേവിയുടെ കൃപ കടാക്ഷം ഉണ്ടെങ്കില്‍ ആ വ്യക്തിയ്ക്ക് ഒരു കാലത്തും സമ്പത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്നാണ് വിശ്വാസം.
അക്ഷയതൃതീയ ദിനത്തിൽ സ്വര്‍ണം വാങ്ങുക എന്നത് ഒരു പതിവാണ്. സ്വര്‍ണം കൂടാതെ, മറ്റ് പല സാധനങ്ങളും ഈ ദിവസം വാങ്ങുന്നത് ശുഭമാണ്. അതായത്, ഈ സാധനങ്ങള്‍ അക്ഷയതൃതീയ ദിനത്തിൽ വാങ്ങുന്നത് മംഗളകരമായ ഫലങ്ങള്‍ നല്‍കുന്നു, ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകുന്നു. ഈ ഫലങ്ങള്‍ ദീർഘകാലം നിലനിൽക്കുകയും ചെയ്യും.
ഈ വർഷം, അക്ഷയതൃതീയ ഏപ്രിൽ 22നാണ് ആഘോഷിക്കുന്നത്. ഹൈന്ദവ ഹിന്ദു മതവും ജ്യോതിഷവും അനുസരിച്ച്, അക്ഷയ തൃതീയ ദിനത്തിൽ ചില മംഗളകരമായ കാര്യങ്ങൾ വീട്ടിൽ കൊണ്ടുവരുന്നത് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുകയും വളരെയധികം സന്തോഷവും സമൃദ്ധിയും നൽകുകയും ചെയ്യും.
അക്ഷയതൃതീയയിൽ ഇവ വാങ്ങുന്നത് വളരെ ശുഭകരമാണ്
വലംപിരി ശംഖ്: ലക്ഷ്മി ദേവിയ്ക്ക് ശംഖ് വളരെ പ്രിയപ്പെട്ടതാണ്. വിഷ്ണുവിന്‍റെ കൈയിൽ എപ്പോഴും ഒരു ശംഖ് കാണാം. അക്ഷയതൃതീയ നാളിൽ ലക്ഷ്മീദേവിയുടെയും മഹാവിഷ്ണുവിന്‍റെയും അനുഗ്രഹം ലഭിക്കാൻ, വലംപിരി ശംഖ് വീട്ടിൽ കൊണ്ടുവന്ന് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പൂജിച്ച് വീട്ടിലെ ക്ഷേത്രത്തിൽ സൂക്ഷിക്കുക. ഇത് നിങ്ങളുടെ വീട്ടില്‍ ധാരാളം അനുഗ്രഹങ്ങൾ ഉണ്ടാകാന്‍ സഹായിയ്ക്കും.
ശ്രീ യന്ത്രം: അക്ഷയതൃതീയ നാളിൽ ശ്രീ യന്ത്രം വീട്ടിൽ കൊണ്ടുവന്ന് ക്ഷേത്രത്തിൽ നിയമപ്രകാരം സ്ഥാപിക്കുക. ദിവസവും ശ്രീയന്ത്രത്തെ പൂജിക്കുക. ലക്ഷ്മി മാതാവ് സന്തോഷവതിയാകും, നിങ്ങള്‍ക്ക് അളവറ്റ സമ്പത്തും നൽകും.
മണ്‍കുടം; ജ്യോതിഷത്തിൽ മണ്‍കുടത്തിന് ഏറെ പ്രാധാന്യം ഉണ്ട്. നമുക്കറിയാം, കലശം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അക്ഷയതൃതീയ നാളിൽ വെള്ളം നിറച്ച മണ്‍കുടമോ അരി നിറച്ച മണ്‍കുടമോ കൊണ്ടുവരിക. ഇത് നിങ്ങളുടെ വീട്ടില്‍ ഏറെ ഐശ്വര്യം നിറയാന്‍ സഹായിയ്ക്കും.
ബാർലി: അക്ഷയതൃതീയ നാളിൽ ബാർലി വാങ്ങുന്നത് വളരെയധികം നേട്ടങ്ങൾ നൽകും. ഇതോടൊപ്പം, അക്ഷയതൃതീയയിൽ മാ ലക്ഷ്മിയുടെ ആരാധനയിൽ ബാർലി അർപ്പിക്കുകയും തുടർന്ന് ചുവന്ന തുണിയിൽ പൊതിഞ്ഞ് ലോക്കറില്‍ നിലവറയിൽ സൂക്ഷിക്കുകയും ചെയ്യുക. ഇത് വീട്ടിൽ സമ്പത്ത് വർദ്ധിപ്പിക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...