Lord Ganesh Grace: ഗണപതിയുടെ അനു​ഗ്രഹം ഇവർക്ക് എപ്പോഴുമുണ്ടാകും; എല്ലാ കാര്യത്തിലും വിജയം

Astrology: ​ഗണപതിയുടെ പ്രത്യേക അനു​ഗ്രഹം ലഭിക്കുന്ന രാശിക്കാരിലൊന്നാണ് മേടം രാശിക്കാർ. ഇവർ മികച്ച നേതൃപാടവമുള്ളവരാണ്.   

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 03:03 PM IST
  • മിഥുനം രാശിയുടെ അധിപൻ ബുധനാണ്.
  • ഇവർ ധാരാളം പണം ചെലവഴിക്കുന്നവരാണ്.
  • സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടിയും പണം ചെലവഴിക്കാൻ ഇവർക്ക് മടിയുണ്ടാകില്ല.
Lord Ganesh Grace: ഗണപതിയുടെ അനു​ഗ്രഹം ഇവർക്ക് എപ്പോഴുമുണ്ടാകും; എല്ലാ കാര്യത്തിലും വിജയം

ഇന്ന് വിനായക ചതുർത്ഥിയാണ്. ഈ ദിവസത്തിൽ ഗണപതി ഭഗവാനെ പൂജാവിധികളോടെ ആരാധിച്ചാൽ, ഭക്തരുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും വിഷമങ്ങളും മാറി അവർക്ക് സന്തോഷവും ഐശ്വര്യവും വന്നുചേരും എന്നാണ് വിശ്വാസം. ​ഗണപതിയുടെ അനു​ഗ്രഹം എപ്പോഴുമുണ്ടാകുന്ന ചില രാശിക്കാരുണ്ട്. മേടം, മിഥുനം, മകരം രാശിക്കാർക്കാണ് എപ്പോഴും ​ഗണപതിയുടെ അനു​ഗ്രഹമുണ്ടാകുക. ഈ രാശിക്കാർ ചെയ്യുന്ന എല്ലാ പ്രവൃത്തികളും വിജയിക്കും.

മേടം - മേട രാശിക്കാർക്ക് ​ഗണപതിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഈ രാശിക്കാർ എല്ലാ ജോലികളിലും പ്രാവീണ്യമുള്ളവരാണ്. ഗണപതിയുടെ കൃപയാൽ മേടം രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും. മേടം രാശിക്കാർ നിത്യവും ഗണപതിയെ പൂജിക്കേണ്ടത് ചിട്ടകളനുസരിച്ചാണ്. ഇക്കൂട്ടരിൽ അത്ഭുതകരമായ നേതൃശേഷി കാണപ്പെടുന്നു. എല്ലാ കാര്യങ്ങളിലും ഇവർ മുൻകൈയെടുക്കാൻ തയാറാണ്. 

Also Read: Vinayaka Chaturthi 2022: ഈ വര്‍ഷത്തെ അവസാന വിനായക ചതുർത്ഥി വ്രതം ഇന്ന്, ശുഭ മുഹൂര്‍ത്തവും ആരാധനാ രീതിയും അറിയാം

 

മിഥുനം - മിഥുനം രാശിയുടെ അധിപൻ ബുധനാണ്. ഇവർ ധാരാളം പണം ചെലവഴിക്കുന്നവരാണ്. സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടിയും പണം ചെലവഴിക്കാൻ ഇവർക്ക് മടിയുണ്ടാകില്ല. വിദ്യാഭ്യാസ മേഖലയിലുള്ളവർക്ക് വിജയമുണ്ടാകും. ഇത്തരക്കാർ ദിവസവും ഗണപതിയെ പൂജിക്കണം. ഇക്കൂട്ടർ പഠനത്തിലും എഴുത്തിലും വളരെ വേഗതയുള്ളവരാണ്. മറ്റുള്ളവരോട് ദയയുള്ളവരാണ് ഇക്കൂട്ടർ.

മകരം - കഠിനാധ്വാനികളാണ് മകരം രാശിക്കാർ. വിദ്യാഭ്യാസ രംഗത്തും എഴുത്തുരംഗത്തും ഇക്കൂട്ടർ എന്നും മുന്നിലാണ്. മകരം രാശിക്കാർ നിശ്ചയദാർഢ്യമുള്ളവരാണ്. മികച്ച നേതൃ​ഗുണമുള്ളവരാണിവർ. ജോലിയിൽ അർപ്പണബോധമുള്ളവരാണ് മകരം രാശിക്കാർ.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News