രാഹു മേടം രാശിയിലേക്ക് എത്തും, പിന്നെ ഈ രാശിക്കാർക്ക് രാജയോഗം

രാഹു പതിനൊന്നാം ഭാവത്തിലാണ് മിഥുനത്തിൽ സഞ്ചരിക്കുന്നത്. ഇത് വരുമാനത്തിന്റെ ഭാവമായി കണക്കാക്കപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 06:43 PM IST
  • രാഹുവിന്റെ സംക്രമണം കർക്കിടക രാശിക്കാർക്ക് ഗുണം ചെയ്യും
  • ഏത് ജോലിയിലും മികച്ച വിജയം ഇക്കാലത്ത് ഉണ്ടാകും
  • മീനം രാശിക്കാരുടെ ജാതകത്തിൽ രണ്ടാം ഭാവത്തിലാണ് രാഹു
രാഹു മേടം രാശിയിലേക്ക് എത്തും, പിന്നെ ഈ രാശിക്കാർക്ക് രാജയോഗം

 രാഹു മേടം രാശിയിലേക്ക് പ്രവേശിക്കാൻ ഇനിയും സമയമുണ്ട്. എന്നാൽ രാഹുവിൻറെ രാശിമാറ്റം മാറ്റം മറ്റ് രാശികൾക്കും സാമ്പത്തിക ലാഭമാണ് പ്രധാനം ചെയ്യുന്നത്. ഇവരുടെ വരുമാനം വർധിക്കുകയും ബിസ്സിനസ് രംഗം മെച്ചപ്പെടുകയും ചെയ്യും.

 

മിഥുനം

രാഹു പതിനൊന്നാം ഭാവത്തിലാണ് മിഥുനത്തിൽ സഞ്ചരിക്കുന്നത്. ഇത് വരുമാനത്തിന്റെ ഭാവമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഈ കാലയളവിൽ വരുമാനം വർദ്ധിക്കുകയും പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുകയും ചെയ്യും.

ബിസിനസ്സിൽ ഒരു പുതിയ കരാർ ലഭ്യമാവാൻ സാധ്യതയുണ്ട്. നല്ല ലാഭം പ്രതീക്ഷിക്കാം. രാഷ്ട്രീയത്തിൽ സജീവമായവർക്ക് ഏത് പദവിയും ലഭിക്കും. മിഥുന രാശിയുടെ അധിപനായ ഗ്രഹം ബുധനാണ് ബുധനെ ഭജിക്കുന്നതും ഉത്തമമാണ്. ഈ കാലയളവിൽ ഓഹരി വിപണിയിൽ നിന്നും ലാഭമുണ്ടാകാം. 

കർക്കിടകം

രാഹുവിന്റെ സംക്രമണം കർക്കിടക രാശിക്കാർക്ക് ഗുണം ചെയ്യും. രാഹു ഒമ്പതാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് ഭാഗ്യ സ്ഥലമെന്നും വിദേശ യാത്രയുടെ ഭാവം എന്നും പറയുന്നു.  ഈ കാലയളവ് ഭാഗ്യകാലമായിരിക്കും.

ഏത് ജോലിയിലും മികച്ച വിജയം ഇക്കാലത്ത് ഉണ്ടാകും. ദീർഘകാലമായി മന്ദഗതിയിലായിരുന്ന ബിസിനസ് വേഗത്തിലാകും. റെസ്റ്റോറന്റുകൾ, ധാന്യങ്ങൾ/ഭക്ഷണ പാനീയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കച്ചവടക്കാർക്കും മികച്ച അനുഭവങ്ങൾ പ്രതീക്ഷിക്കാം.

മീനം

മീനം രാശിക്കാരുടെ ജാതകത്തിൽ രണ്ടാം ഭാവത്തിലാണ് രാഹു  സഞ്ചരിക്കുന്നത്.  ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പെട്ടെന്ന് ധനലാഭം ഉണ്ടാകാം. കൂടാതെ ഏതെങ്കിലും തരത്തിൽ കുടുങ്ങിക്കിടക്കുന്ന പണവും വീണ്ടെടുക്കാൻ ഇത് വഴി കഴിയും. അഭിഭാഷകർ, അധ്യാപകർ അല്ലെങ്കിൽ മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. രാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News