Digital Gold Scheme: 100 രൂപക്കും സ്വര്‍ണം വാങ്ങാം...!! ഡിജിറ്റല്‍ ഗോള്‍ഡ്‌ പദ്ധതിക്ക് തുടക്കമിട്ട് ജ്വല്ലറികൾ

ഇനി മുതല്‍ 100 രൂപയ്ക്കും സ്വര്‍ണം വാങ്ങാം...!! അതായത് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനും ആഭരണമായി സ്വന്തമാക്കാനും 100 രൂപ മതി...!!  

Written by - Zee Malayalam News Desk | Last Updated : Sep 30, 2021, 07:20 PM IST
  • ഇനി മുതല്‍ 100 രൂപയ്ക്കും സ്വര്‍ണം വാങ്ങാം...!! അതായത് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനും ആഭരണമായി സ്വന്തമാക്കാനും 100 രൂപ മതി...!!
Digital Gold Scheme: 100 രൂപക്കും സ്വര്‍ണം വാങ്ങാം...!! ഡിജിറ്റല്‍ ഗോള്‍ഡ്‌ പദ്ധതിക്ക് തുടക്കമിട്ട്  ജ്വല്ലറികൾ

Mumbai: ഇനി മുതല്‍ 100 രൂപയ്ക്കും സ്വര്‍ണം വാങ്ങാം...!! അതായത് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനും ആഭരണമായി സ്വന്തമാക്കാനും 100 രൂപ മതി...!!  

100 രൂപയ്ക്ക് സ്വർണം വാങ്ങാനുള്ള അവസരം..!!

ഈ പദ്ധതി അനുസരിച്ച്  പലപ്പോഴായി 100 രൂപ വീതം നിക്ഷേപിച്ച്‌ ഒരുഗ്രാമിന് തുല്യമായ നിക്ഷേപമാവുമ്പോള്‍  നാണയമായോ ആഭരണമായോ തിരിച്ചെടുക്കാം. ഓണ്‍ലൈനായി തന്നെ ഡിജിറ്റല്‍ ഗോള്‍ഡില്‍  (Gold) നിക്ഷേപിക്കാനും നിക്ഷേപം തിരിച്ചെടുക്കാനും സാധിക്കും.

ചെറിയ തുകയ്ക്കുപോലും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ സൗകര്യമാണ്  ഡിജിറ്റല്‍ ഗോള്‍ഡ് പദ്ധതി വാഗ്ദാനംചെയ്യുന്നത്.  അതേസമയം,  ജ്വല്ലറികൾ ഇതാദ്യമായാണ് ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നത്.

Also Read:  Bank to shut down ATMs: ഈ ബാങ്ക് നാളെ മുതല്‍ ATMs നിര്‍ത്തലാക്കും, നിങ്ങള്‍ക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം

കല്യാണ്‍ ജുവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ടാറ്റാ ഗ്രൂപ്പിന്‍റെ  തനിഷ്‌ക്, പിസി ജ്വല്ലറി ലിമിറ്റഡ്, സെന്‍കോ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എന്നിവ ഈ രംഗത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു. ഓണ്‍ലൈനായോ ഷോറൂമുകള്‍വഴിയോ നിക്ഷേപത്തിനുള്ള സൗകര്യമാണ് ഇവര്‍ ഒരുക്കിയിട്ടുള്ളത്. 

കോവിഡ് പ്രതിസന്ധിയില്‍ ദീര്‍ഘകാലം ഷോറൂമുകള്‍ അടച്ചിടേണ്ടിവന്നപ്പോള്‍ ജ്വല്ലറികൾ ഓണ്‍ലൈന്‍ സാധ്യതകളിലേക്ക് നീങ്ങിയിരുന്നു .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News