Gold Rate Today: റെക്കോർഡ് ഉയർച്ചയ്ക്ക് ശേഷം സ്വർണവില താഴേക്ക്; ഇന്നത്തെ സ്വർണവില അറിയാം

Gold Rate Today Kerala: ബുധനാഴ്ച സ്വർണവില 55,000 കടന്നിരുന്നു. ഇതിന് ശേഷം രണ്ട് ദിവസമായി സ്വർണവിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Jul 19, 2024, 12:15 PM IST
  • സ്വർണവില ​ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്
  • സംസ്ഥാനത്ത് ഒരു ​ഗ്രാം സ്വർണത്തിന് 6815 രൂപയും പവന് 54520 രൂപയുമാണ് ഇന്നത്തെ നിരക്ക്
Gold Rate Today: റെക്കോർഡ് ഉയർച്ചയ്ക്ക് ശേഷം സ്വർണവില താഴേക്ക്; ഇന്നത്തെ സ്വർണവില അറിയാം

തിരുവനന്തപുരം: റെക്കോർഡ് വില വർധനവിന് പിന്നാലെ സംസ്ഥാനത്ത് രണ്ടാം ദിവസവും കുറഞ്ഞ് സ്വർണവില. വൻ ഉയർച്ചയ്ക്ക് ശേഷമാണ് രണ്ട് ദിവസമായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ​ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ​ഗ്രാം സ്വർണത്തിന് 6815 രൂപയും പവന് 54520 രൂപയുമായി.

ബുധനാഴ്ച സ്വർണവില 55,000 കടന്നതിന് ശേഷമാണ് ഇപ്പോൾ ചെറിയ ഇടിവ് രേഖപ്പെടുത്തുന്നത്. രണ്ട് ദിവസം മുൻപ് 720 രൂപയാണ് പവന് ഒറ്റദിവസം കൊണ്ട് ഉയർന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും ചരിത്രത്തിലെ തന്നെ റെക്കോർഡ് തുകയുമായിരുന്നു ഇത്. ബുധനാഴ്ച ​ഗ്രാമിന് 6875 രൂപയും പവന് 55000 രൂപയുമായിരുന്നു സ്വർണവില.

ALSO READ: നേരിയ ആശ്വാസം; സ്വർണവില താഴേക്ക്

ഈ മാസം തുടക്കത്തിൽ 53000 രൂപയിലാണ് സ്വർണം വ്യാപാരം ആരംഭിച്ചത്. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. മെയ് മാസം ഇരുപതാം തിയതി 55,120 രൂപയായി സ്വർണ വില ഉയർന്നിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും മാറ്റങ്ങളും ചലനങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

ഈ മാസത്തെ സ്വർണനിരക്ക് ഇങ്ങനെ
 
ജൂലൈ 1   Rs. 53,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂലൈ 2   Rs. 53080
ജൂലൈ 3   Rs. 53080
ജൂലൈ 4   Rs. 53600
ജൂലൈ 5   Rs. 53600
ജൂലൈ 6   Rs. 54120
ജൂലൈ 7   Rs. 54120
ജൂലൈ 8    Rs. 53960
ജൂലൈ 9    Rs. 53680
ജൂലൈ 10  Rs. 53680
ജൂലൈ 11  Rs. 53840
ജൂലൈ 12  Rs. 54080
ജൂലൈ 13  Rs. 54080
ജൂലൈ 14  Rs. 54080
ജൂലൈ 15  Rs. 54000
ജൂലൈ 16  Rs. 54280
ജൂലൈ 17  Rs. 55,000
ജൂലൈ 18 Rs. 54,880
ജൂലൈ 19 Rs. 54,520

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News