മദ്യത്തിനും നികുതി കൂട്ടും? ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; കേന്ദ്രത്തിനെ വിമർശിച്ചേക്കില്ല

ഫെബ്രുവരി 3-നാണ് ബജറ്റ് അവതരണം. 6,7,8 തിയ്യതികളിൽ ബജറ്റിനെ കുറിച്ചുള്ള പൊതു ചർച്ച നടക്കും

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 11:36 AM IST
  • സഭാ സമ്മേളനങ്ങളിൽ പാസാക്കിയ ബില്ലുകളിൽ രണ്ടെണ്ണം ഒഴികെ ഉള്ളതിൽ ഗവർണ്ണർ ഒപ്പിടുകയും ചെയ്തു
  • ആദ്യത്തേത് ഗവർണ്ണറെ നേരിട്ടു ബാധിക്കുന്ന ബില്ല് ആണ്
  • 25-ന് ഗവർണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയാണ്
മദ്യത്തിനും നികുതി കൂട്ടും? ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; കേന്ദ്രത്തിനെ വിമർശിച്ചേക്കില്ല

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണ്ണറുടെ നയ പ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. നയ പ്രഖ്യപനത്തിന്റെ കരട് രേഖ കഴിഞ്ഞ ദിവസം ഗവർണ്ണർ അംഗീകരിച്ചിരുന്നു. ഈ മാസം രണ്ട് ദിവസമാണ് സഭ സമ്മേളനം ചേരുന്നത്. 25-ന് ഗവർണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയാണ്. 

ഫെബ്രുവരി 3-നാണ് ബജറ്റ് അവതരണം. 6,7,8 തിയ്യതികളിൽ ബജറ്റിനെ കുറിച്ചുള്ള പൊതു ചർച്ച നടക്കും.  സർക്കാർ ഗവർണ്ണർ പോര് നിലനിന്നിരുന്ന ഘട്ടത്തിൽ കഴിഞ്ഞ സമ്മേളനം അവസാനിപ്പിക്കാതെ തന്നെ ബജറ്റ് സമ്മേളനത്തിലെക്ക് കടക്കാനായിരുന്നു തീരുമാനം. പുതിയ വർഷത്തിലെ സമ്മേളനം ആരംഭിക്കേണ്ടത് ഗവർണ്ണറുടെ നയപ്രഖ്യപനത്തോടെ ആവണമെന്ന ചട്ടം ഇതുവഴി മറികടക്കാനായിരുന്നു സര്‍ക്കാർ ലക്ഷ്യം. എന്നാല്‍ സജി ചെറിയാൻ വീണ്ടും മന്ത്രി സഭയിലേക്ക് എത്തിയ സാഹചര്യം ഉടലെടുത്തതോടെ മുഖ്യമന്ത്രിയും ഗവർണ്ണറുമായി ഫോണിൽ സംസാരിക്കുകയും ഇരു കൂട്ടർക്കുമിടയിലുള്ള മഞ്ഞ് ഉരുകുകയുമായിരുന്നു.

 ഇതോടെ കഴിഞ്ഞ സഭാ സമ്മേളനങ്ങളിൽ പാസാക്കിയ ബില്ലുകളിൽ രണ്ടെണ്ണം ഒഴികെ ഉള്ളതിൽ ഗവർണ്ണർ ഒപ്പിടുകയും ചെയ്തു. ഇനി ഒപ്പിടാൻ ഉള്ളത് സർവ്വകലാശാല ചാൻസലർ സ്ഥാനത്തു നിന്നും ഗവർണ്ണറെ മാറ്റുന്ന ബില്ലും, ലോകായുക്ത നിയമ ഭേദഗതി ബില്ലുമാണ്. ആദ്യത്തേത് ഗവർണ്ണറെ നേരിട്ടു ബാധിക്കുന്ന ബില്ല് ആയതിനാൽ തീരുമാനം എടുക്കേണ്ടത് താനല്ല എന്ന നിലപാടാണ് ഗവർണ്ണർക്കുള്ളത്. ലോകായുക്ത ബില്ലിൻറെ കാര്യത്തിൽ നിയമോപദേശവും തേടിയിരിക്കുകയാണ്.

സംസ്ഥാന സർക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിൽ നിലവിൽ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ നയ പ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ വിമർശനത്തിന് സാധ്യത കുറവാണ്. കേരളം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നതിനാൽ കിഫ്ബി വഴി വകയിരുത്തുന്ന തുകയും കുറവായിരിക്കാനാണ് സാധ്യത. വെള്ള കരം വർദ്ധിപ്പിക്കാൻ മന്ത്രിസഭയോഗം അംഗീകാരം നൽകിയ സാഹചര്യത്തിൽ പല നികുതിയിലും വർദ്ധന ഉണ്ടായേക്കാം. മദ്യത്തിനും നികുതി വർദ്ധിപ്പിച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗവും ബജറ്റിൽ ഉണ്ടായേക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News