Ola S1 Pro Electric Scooter: വമ്പൻ ഡിസ്‌കൗണ്ട്‌, ഇപ്പോൾ ഒല വാങ്ങുന്നതാണ് എല്ലാം കൊണ്ടും ലാഭം

Ola S1 Pro Electric Scooter Discount: ക്യത്യമായ കാലാവധിയിലായിരിക്കും നിങ്ങൾക്ക് ഇത് ലഭിക്കുക,  നിലവിൽ 1.25 ലക്ഷമാണ് ഒല എസ്-1 പ്രോയുടെ വില

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 09:29 AM IST
  • ഇപ്പോൾ സ്കൂട്ടറിന്റെ വില 1.25 ലക്ഷം രൂപ മാത്രമായിരിക്കും
  • മാർച്ചിൽ 2 ലക്ഷത്തിലധികം ഇലക്ട്രിക് സ്കൂട്ടറുകളാണ് കമ്പനി വിറ്റഴിച്ചത്
  • ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിലെ അതികായരാണ് ഇപ്പോൾ ഒല
Ola S1 Pro Electric Scooter: വമ്പൻ ഡിസ്‌കൗണ്ട്‌, ഇപ്പോൾ ഒല വാങ്ങുന്നതാണ് എല്ലാം കൊണ്ടും ലാഭം

Ola S1 Pro Electric Scooter: പെട്രോൾ വില വർധിക്കുന്നതിനാൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ ആവശ്യവും വർധിക്കുകയാണ്.  ഇത് കൊണ്ട് തന്നെയാണ് ഇ-സ്‌കൂട്ടർ വിപണയിലെ പ്രമുഖരായ ഒലയ്ക്ക് വിൽപ്പനയും കൂടുന്നത്. ഇപ്പോഴിതാ ഒല താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത കമ്പനി അതിന്റെ മുൻനിര എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയിൽ 5,000 രൂപയുടെ കുറവ് പ്രഖ്യാപിച്ചു കഴിഞ്ഞു. 

ഇപ്പോൾ സ്കൂട്ടറിന്റെ വില 1.25 ലക്ഷം രൂപ മാത്രമായിരിക്കും. എന്നാൽ, ഈ കിഴിവിന് പിന്നിലെ പ്രത്യേക കാരണങ്ങളൊന്നും കമ്പനി ഇത് വരെ വ്യക്തമാക്കിയിട്ടില്ല. ശ്രദ്ധിക്കേണ്ട കാര്യം ഏപ്രിൽ 16 വരെ മാത്രമേ ഒല സ്കൂട്ടറിന് കിഴിവ് ലഭിക്കൂ. കാലാവധിക്ക് ശേഷം വാഹനത്തിൻറെ മോഡൽ വിലയായ 1.30 ലക്ഷം രൂപയിലേക്ക് വിലയെത്തും ഈ വർഷം മാർച്ചിൽ 2 ലക്ഷത്തിലധികം ഇലക്ട്രിക് സ്കൂട്ടറുകളാണ് കമ്പനി വിറ്റഴിച്ചത്. നിലവിൽ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ സെഗ്‌മെന്റിൽ തങ്ങളുടെ വിപണി വിഹിതം 30 ശതമാനത്തിലധികമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഓല എസ്1 പ്രോ 

എസ്1 പ്രോ ഇലക്ട്രിക് സ്കൂട്ടറിൽ 4 kWh ലിഥിയം അയൺ ബാറ്ററിയുണ്ട്. ഒരിക്കൽ ഫുൾ ചാർജ്ജ് ചെയ്‌താൽ ഏകദേശം 181 കിലോമീറ്റർ സ്‌കൂട്ടർ ഓടിക്കാം. 8.5 kW മോട്ടോറാണ് സ്കൂട്ടറിന് കരുത്ത് പകരുന്നത്, ഇതിന് പരമാവധി 11.3 bhp കരുത്ത് ഉത്പാദിപ്പിക്കാൻ കഴിയും. മണിക്കൂറിൽ 116 കിലോമീറ്റർ വേഗതയിൽ ഓടാനും ഈ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും. വെറും 2.9 സെക്കൻഡിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാനും 4.5 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സ്കൂട്ടറിന് കഴിയും. ഓല എസ്1 പ്രോയുടെ പഴയ ഉപഭോക്താക്കൾക്ക് സ്കൂട്ടറിന്റെ ഫ്രണ്ട് സസ്പെൻഷൻ പൂർണമായും സൗജന്യമായി ലഭിക്കും.

2 വർഷമായി വില വർധിച്ചിട്ടില്ല

Ola S1 Pro ഇ-സ്‌കൂട്ടർ 2021-ലാണ് 1.30 ലക്ഷം രൂപ വിലയിൽ പുറത്തിറക്കിയത്. ലോഞ്ച് ചെയ്‌തതിന് ശേഷവും കുറച്ച് മാസത്തേക്ക് Ola സ്‌കൂട്ടറുകൾ ഈ വിലയിൽ വിൽപ്പന തുടർന്നു. മറ്റ് കമ്പനികളെപ്പോലെ ഒലയും വില 10,000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതോടെ എസ് 1 പ്രോയുടെ വിൽപ്പന കുറഞ്ഞു. ഇതിനുശേഷം, ഒല ഇലക്ട്രിക് 10,000 രൂപ കിഴിവോടെയാണ് വിൽപ്പന തുടർന്നത്. നിലവിൽ 1.30 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിലാണ് എസ്1 പ്രോ വിൽക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News