കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാർ. അക്രമത്തിൻറെ ദൃശ്യങ്ങൾ തൻറെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ബ്രിട്ടനിൽ നിന്നൊരാൾ ഫോൺ ചെയ്തതായാണ് ബാലചന്ദ്രകുമാർ ചൂണ്ടിക്കാണിക്കുന്നത്. ഇയാൾ ആലുവ സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയതായും ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
ആലുവ സ്വദേശി ഷെരീഫാണിതെന്നാണ് വിളിച്ചയാൾ പറഞ്ഞതെന്ന് ബാലചന്ദ്രകുമാർ പറയുന്നത്. തൻറെ ലാപ്ടോപ്പിൽ ആക്രമണത്തിൻറെ ദൃശ്യങ്ങളുണ്ടെന്നും ആവശ്യമെങ്കിൽ ദൃശ്യങ്ങൾ നൽകാമെന്നും ഇയാൾ പറഞ്ഞതായിഇയാൾ പറയുന്നു.
ALSO READ: 'ആ വിഐപി ഞാനല്ല'; ദിലീപിന്റെ കേസിലെ വിഐപി താനല്ലെന്ന് വിശദീകരിച്ച് കോട്ടയം സ്വദേശിയായ വ്യവസായി
അതിനിടെ, ദിലീപിന്റെ വസതിയിൽ നിന്ന് പോലീസ് കണ്ടെത്തിയ ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ പോലീസ് തീരുമാനിച്ചു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, കൂടാതെ ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത ആ വി.ഐ.പിയും ശബ്ദത്തിലുണ്ടെന്നാണ് കണ്ടെത്തൽ.
നേരത്തെ വി.ഐ.പി എന്ന് ആരോപണം ഉയർന്ന ഖത്തറിലെ വ്യവസായി മെഹബൂബ്.പി അബ്ദുല്ല, ദിലീപിൻറെ അടുത്ത സുഹൃത്ത് ശരത്ത് എന്നിവരെയും ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും. താനല്ല വി.ഐ.പി എന്ന് മെഹബൂബ് നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും ഇരുവരുടെയും ശബ്ദ സാമ്പിളുകൾ പരിശോധിക്കാനാണ് പോലീസിൻറെ തീരുമാനം.
ALSO READ: Actress Attack case | ഫോട്ടോയിൽ കണ്ടയാളോ അത്, സംശയം ബലപ്പെടുന്നു, വിഐപിക്ക് അരികെ പോലീസ്?
ജാമ്യത്തിൽ ദിലീപ് ഖത്തറിലും?
നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ദിലീപ് രണ്ട് വട്ടം ഖത്തറിൽ സന്ദർശനം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2018 സെപ്റ്റംബർ 20-ന് ആദ്യ തവണയും പിന്നീട് 2019 ഫെബ്രുവരി 13-നും ദിലീപ് എത്തിയിരുന്നതായാണ് ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...