Crime News: കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ

Crime News: ചോദ്യം ചെയ്യലിലും കള്ള നോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ജിഷ തയ്യാറായില്ല. ജിഷയുമായി പരിചയമുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്.

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 07:05 AM IST
  • കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ
  • എടത്വ കൃഷി ഓഫീസറായ എം ജിഷമോളെയാണ് അറസ്റ്റ് ചെയ്തത്
  • ചോദ്യം ചെയ്യലിലും കള്ള നോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ജിഷ തയ്യാറായില്ല
Crime News: കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ

ആലപ്പുഴ: കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. എടത്വ കൃഷി ഓഫീസറായ എം ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് കള്ളി വെളിച്ചതായത്.  ജിഷയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. 

Also Read: SSLC Exam 2023: എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം; 419,362 വിദ്യാർത്ഥികൾ പരീക്ഷയെഴുതും

ചോദ്യം ചെയ്യലിലും കള്ള നോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ജിഷ തയ്യാറായില്ല. ജിഷയുമായി പരിചയമുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. ഇത് കള്ളനോട്ടുകളാണെന്ന് ഇയാൾക്ക് അറിയില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.  ആലപ്പുഴയിലെ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്കാണ് ജിഷ താമസിക്കുന്നത്.   ഇതിനിടയിൽ ജിഷ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ആരോപണമുണ്ട്.

Aso Read: Surya Gochar 2023: വെറും 6 ദിവസം... ഈ 3 രാശിക്കാർക്ക് ധനത്തിന്റെ പെരുമഴ, സൂര്യ വ്യാഴ സംഗമം കോടിപതിയാക്കും! 

Crime: താമരശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടാം പ്രതി പിടിയിൽ

മാസങ്ങൾക്ക് മുമ്പ് താമരശേരിയിൽ നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടാം പ്രതി പിടിയിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദാണ് താമരശേരി പോലീസിന്റെ പിടിയിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി അലി ഉബൈറാന്റെ അടുത്ത അനുയായി ആണ് നൗഷാദ്. സംഭവത്തിന് ശേഷം നൗഷാദ് ഒളിവിലായിരുന്നു. നവംബർ 22നാണ് താമരശ്ശേരി സ്വദേശി അഷറഫിനെ അലി ഉബൈറാന്റെ നേതൃത്വത്തിലുളള സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം ആറ്റിങ്ങലിൽ ഉപേക്ഷിച്ചു. അലിഉബൈറാൻ അഷറഫിന്റെ ബന്ധുവുമായി വിദേശത്ത് വച്ച് പണമിടപാട് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടുപോകലിന് കാരണം.  ഒളിവിലായിരുന്ന ഒന്നാം പ്രതി അലിഉബൈറാനെ ഫെബ്രുവരി 22നാണ് അന്വേഷണ സംഘം പിടികൂടിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News