Alappuzha Gunda Attack: കൊലപാതകങ്ങൾ നടന്നിട്ട് മണിക്കൂറുകൾ, ആലപ്പുഴയിൽ വീണ്ടും ഗുണ്ടാ ആക്രമണം

കനത്ത പോലീസ് വലയത്തിലാണ് ജില്ലയിൽ വീണ്ടും ആക്രമണം നടന്നതെന്നാണ് ഏറ്റവും ശ്രദ്ധേയം. 

Written by - Zee Malayalam News Desk | Last Updated : Dec 20, 2021, 08:37 AM IST
  • കനത്ത പോലീസ് വലയത്തിലാണ് ജില്ലയിൽ വീണ്ടും ആക്രമണം
  • ഇരു കൊലപാതകങ്ങളിലും പോലീസ് അന്വേഷണം നടത്തി വരികയാണ്
  • എഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ എട്ടംഗ സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്.
Alappuzha Gunda Attack: കൊലപാതകങ്ങൾ നടന്നിട്ട് മണിക്കൂറുകൾ, ആലപ്പുഴയിൽ വീണ്ടും ഗുണ്ടാ ആക്രമണം

ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളിൽ മരവിച്ച് നിൽക്കുന്ന ആലപ്പുഴ ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഇന്നലെയാണ് സംഭവം. ആര്യാട് സ്വദേശി വിമലിനാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ടെമ്പർ ബിനു എന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

കനത്ത പോലീസ് വലയത്തിലാണ് ജില്ലയിൽ വീണ്ടും ആക്രമണം നടന്നതെന്നാണ് ഏറ്റവും ശ്രദ്ധേയം. ഗുണ്ടാ ആക്രമണത്തിന് കാരണം  വ്യക്തി വിരോധം എന്നാണ് സൂചന. ഇന്നലെയാണ് ജില്ലയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചത്.

ALSO READ : Alappuzha Double Murder : ആലപ്പുഴ ബിജെപി നേതാവിന്റെ കൊലപാതകം: നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കഴിഞ്ഞ ദിവസമാണ് എസ്.ഡി.പി.ഐ,ബി.ജെ.പി നേതാക്കൾ കൊല്ലപ്പെട്ടത്. ഇരു കൊലപാതകങ്ങളിലും പോലീസ് അന്വേഷണം നടത്തി വരികയാണ്. എഡി.ജി.പി വിജയ് സാക്കറയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക എട്ടംഗ സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്.

ALSO READ : Alappuzha Murders | ആലപ്പുഴയിൽ നിരോധനാഞ്ജ, 11 എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ?

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ആലപ്പുഴയിൽ സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അതേസമയം ആലപ്പുഴ നഗരസഭ പരിധിയിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കാർ പോലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസൻറെ പോസ്റ്റോമോർട്ടവും ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News