സഹപ്രവർത്തകയോട് മോശം പെരുമാറ്റം; നെടുമങ്ങാട് എൽഐസി അസിസ്റ്റന്റ് മാനേജർക്കെതിരെ പരാതി

അസിസ്റ്റന്റ് മാനേജറുടെ മോശം പെരുമാറ്റത്തെ കുറിച്ച് എൽഐസിയുടെ പരാതി സെല്ലിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2023, 05:42 PM IST
  • സാജു ജോസിന് (58) എതിരെയാണ് സഹപ്രവർത്തക പരാതി നൽകിയിരിക്കുന്നത്.
  • കാറിൽ വച്ച് മോശമായി ദേഹത്ത് സ്പർശിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് കേസ്.
  • 342, 354, 354(A) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സഹപ്രവർത്തകയോട് മോശം പെരുമാറ്റം; നെടുമങ്ങാട് എൽഐസി അസിസ്റ്റന്റ് മാനേജർക്കെതിരെ പരാതി

തിരുവനന്തപുരം: മോശമായി ദേഹത്ത് സ്പർശിച്ചുവെന്നാരോപിച്ച് നെടുമങ്ങാട് എൽഐസി അസിസ്റ്റന്റ് മാനേജർക്കെതിരെ സഹപ്രവർത്തകയുടെ പരാതി. സാജു ജോസിന് (58) എതിരെയാണ് സഹപ്രവർത്തക പരാതി നൽകിയിരിക്കുന്നത്. കാറിൽ വച്ച് മോശമായി ദേഹത്ത് സ്പർശിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് കേസ്. 342, 354, 354(A) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ഒക്ടോബർ 21നാണ് കേസിനാസ്പദമായ സംഭവം. പൂനൈ പോകുന്നതിനായി ജീവനക്കാരി സാജുവിന്റെ വാഹനത്തിൽ പോകുമ്പോഴാണ് ഇയാൾ ദേഹത്ത് സ്പർശിച്ചത്. പരാതിക്കാരി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. ബ്രാഞ്ച് മാനേജരെ പരാതിക്കാരി വിവരം അറിയിച്ചു. അതിന് ശേഷം എൽഐസിയുടെ പരാതി സെല്ലിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. തുടർന്നാണ് മുഖ്യമന്ത്രിയുടെ പരാതി സെല്ലിൽ പരാതി നൽകിയത്. നെടുമങ്ങാട് പോലീസ് ജീവനക്കാരിയുടെ മൊഴിയിൽ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം സാജു ജോസ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. 

Also Read: Murder: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പ്രതി പോലീസ് കസ്റ്റഡിയിൽ

 

മുഖത്ത് ഇടിച്ചു, കഴുത്തിൽ കുത്തിപ്പിടിച്ച് ഷർട്ട് വലിച്ച് കീറി: വനിതാ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം

തൃശ്ശൂർ: സംസ്ഥാനത്തെ ഏക കെഎസ്ആർടിസി വനിതാ ഡ്രൈവർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം.തൃശ്ശൂർ ചാലക്കുടി സൗത്ത് മേൽപ്പാലത്തിന് സമീപമാണ് സംഭവം നടന്നത് പ്രതിയായ ആലപ്പുഴ കൈനഗിരി  രഞ്ചിത്ത്  എന്ന  യുവാവിനെ യാത്രക്കാരും ജീവനക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു 

കോതമംഗലം കോട്ടപ്പാടി സ്വദേശിനി വിപി ഷീലയേയും കണ്ടക്ടർ പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി സത്യനാരായണനെയുമാണ്  യുവാവ് മർദ്ദിച്ചത്. പ്രതിയായ  രഞ്ചിത്തിനോട്  ടിക്കറ്റിന് പണം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു കണ്ടക്ടർ സത്യനാരായണന്  മർദ്ധനമേറ്റത് . കണ്ടക്ടറുടെ തല കമ്പിയിൽ ഇടിക്കുകയും സീറ്റിനിടയിലേക്ക് കുനിച്ച് നിർത്തി ക്രൂരമായ മർദ്ദിക്കുകയും ചെയ്തു.

ഇത് കണ്ട് തടയാൻ ശ്രമിച്ച ഷീലയെ മുഖത്ത് ഇടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ഷർട്ട് വലിച്ച് കീറുകയുമായുമായിരുന്നു. തലയിലും കൈയിലും ഷീലയ്ക്കും  മർദ്ധനമേറ്റു .സംഭവ സമയത്ത് ബസിലുണ്ടായിരുന്ന  രണ്ട് യാത്രക്കർ ചേർന്ന് . യുവാവിനെ പിടിച്ചു നിർത്തി ഷീല ബസ് ഡിപ്പോയിലേക്ക് എത്തിച്ചു തുടർന്ന് പോലീസ് എത്തി യുവാവിനെ അറ്റസ്റ്റ് ചെയ്തു.

പരിക്കേറ്റ ഷീലയും കണ്ടക്ടറും താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.പോലീസ്  സ്റ്റേഷനിലും പ്രകോപിതനായിരുന്ന പ്രതി  സ്റ്റേഷനകത്ത് മൂത്രവിസർജനം നടത്തിയാതായും പറയുന്നു. സംഭവത്തിൽ ചാലക്കുടി പോലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News