പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍, പരിക്കേറ്റ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

  പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട വാക്കേറ്റം അവസാനിച്ചത്‌ കത്തിക്കുത്തില്‍... 

Written by - Zee Hindustan Malayalam Desk | Last Updated : Mar 5, 2021, 11:31 PM IST
  • പരപ്പ എടത്തോടു സ്വദേശികളായ രണ്ട് കോൺഗ്രസ് പ്രവർത്തകർക്കാണ് കുത്തേറ്റത്.
  • ഗുരുതരമായി പരിക്കേറ്റ എടത്തോട് രഞ്ജിത്ത്, രമേശ് എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  • നാട്ടുകാരനായ മാധവൻ എന്നയാൾ നടത്തിയ ആക്രമണത്തിലാണ് ഇരുവര്‍ക്കും കുത്തേറ്റത്.
പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍, പരിക്കേറ്റ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

കാസർഗോഡ്:  പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട വാക്കേറ്റം അവസാനിച്ചത്‌ കത്തിക്കുത്തില്‍... 

പരപ്പ എടത്തോടു സ്വദേശികളായ രണ്ട് കോൺഗ്രസ് പ്രവർത്തകർക്കാണ്  കുത്തേറ്റത്.  ഗുരുതരമായി പരിക്കേറ്റ  എടത്തോട് രഞ്ജിത്ത്, രമേശ് എന്നിവരെ  പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാട്ടുകാരനായ മാധവൻ എന്നയാൾ നടത്തിയ ആക്രമണത്തിലാണ് രഞ്ജിത്തിനും രമേശിനും കുത്തേറ്റത്.  മാധവനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയ  മാധവന്  മാനസിക പ്രശ്നമുള്ളതായിപോലീസ് പറയുന്നു

ഇടത്തോട് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ്  ദൃക്സാക്ഷികൾ പറയുന്നത്.  വാക്കുതർക്കത്തിനിടെ മാധവൻ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇരുവരെയും കുത്തുകയായിരുന്നു.പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട് മാധവന്‍ നേരത്തെ പല തവണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.

Also read: Murder ​in Mumbai: കാമുകൻറെ സഹായത്തോടെ വാടകക്കൊലയാളിയെ കൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തി പൊലീസുകാരി

കോണ്‍ഗ്രസ് ഓഫീസ് പൂട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം.  
വെള്ളിയാഴ്ച രാവിലെ മാധവന്‍ പുതിയ പൂട്ട് ഉപയോഗിച്ച് ഓഫീസ് പൂട്ടിയതാണ് വാക്കുതർക്കത്തിന് ഇടയാക്കിയത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും സൂചനയുണ്ട്. കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. അക്രമത്തിന് പിന്നിൽ മറ്റ് എന്തെങ്കിലും കാരണമുണ്ടോയെന്ന് കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News