മലപ്പുറം: മലപ്പുറത്ത് കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ. 8.5 കിലോ കഞ്ചാവ് പിടികൂടി. തിരൂരങ്ങാടി ഒളകര ഏറാട്ടിൽ ഹനീഫ (42), പയ്യന്നാട് കുട്ടിപ്പാറ വെള്ളപ്പാറക്കുന്നിൽ ബൈജു (40), കൊണ്ടോട്ടി മൊറയൂർ ആനക്കല്ലുങ്ങൽ അർഷാദ് (26), മഞ്ചേരി പുല്ലൂര്‍ ഉള്ളാട്ടിൽ അബൂബക്കർ (40), തിരൂരങ്ങാടി വെളിമുക്ക് സൗത്ത് പാലക്കൽ മേലേ കളത്തിൽ ഷറഫുദ്ദീൻ (51) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എസ്ഐ സുജിത് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്പി പി.അബ്ദുൾ ബഷീറിന്റെ നിർദേശപ്രകാരം മഞ്ചേരി എസ്എച്ച്ഒ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ബെംഗളൂരുവിൽ നിന്ന് ചില്ലറ വിൽപനക്കാർക്ക് കൈമാറാൻ എത്തിച്ചതായിരുന്നു കഞ്ചാവ്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒന്നര ലക്ഷം രൂപയോളം വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നാട്ടുകാരുമായി വാക്കുതർക്കം; പോലീസെത്തി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ മയക്കുമരുന്ന് ശേഖരം
കൊച്ചി: നാട്ടുകാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്ത വാഹനം പരിശോധിച്ചപ്പോൾ പിടികൂടിയത് വൻ മയക്കുമരുന്ന് ശേഖരം. തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഉടമ കൂടിയായ ശ്രീമൂലനഗരം കണയാംകുടി സ്വദേശി അജ്നാസിനെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കാറിൽ നിന്നും 22 എൽഎസ്ഡി സ്റ്റാമ്പ്, 13.5 ഗ്രാം എംഡിഎംഎ, 796 ഗ്രാം കഞ്ചാവ് എന്നിവയാണ് പോലീസ് കണ്ടെത്തിയത്.
ALSO READ: Arrest: സിഗരറ്റിന്റെ പണം ഗൂഗിൾ പേ ചെയ്യുന്നതിനെ ചൊല്ലി തർക്കം; കടയുടമയെ മർദ്ദിച്ച പ്രതികൾ പിടിയിൽ
കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും പിടിയിലായ അജ്നാസും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് നാട്ടുകാർ പോലീസിനെ വിളിക്കുകയും എസ്.ഐ എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തുകയുമായിരുന്നു. അറസ്റ്റിലായ അജ്നാസ് നേരത്തേയും മയക്കുമരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്. അന്നും എസ്ഐ ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്.
ഇയാളെ തിരിച്ചറിഞ്ഞ പോലീസ് വാഹനത്തോടൊപ്പം ഇയാളെ നെടുമ്പാശേരി സ്റ്റേഷനിലേക്കെത്തിക്കുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു. പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തി. കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച നിലയിലായിരുന്നു കാർ. എഎസ്ഐ കെ.എം. ഷിഹാബ്, സി.പി.ഒ ആന്റണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...