ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്‍ഡോറിൽ പൂർവ വിദ്യാർഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പാൾ വിമുക്ത ശർമ (54) മരിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകയതിനെ തുടർന്ന് ഈ മാസം ഇരുപതിനാണ് കോളേജിലെ പൂർവവിദ്യാർഥി പ്രിൻസിപ്പാളിനെ തീ കൊളുത്തിയത്.
പ്രതി അഷുതോഷ് ശ്രീവാസ്തവ (24) പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിനിടയില്‍ അശുതോഷിനും പൊള്ളലേറ്റിരുന്നു. മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകിയതിനെ തുടര്‍ന്നാണ് പ്രതി പ്രിൻസിപ്പാളിന് നേരെ ആക്രമണം നടത്തിയെതെന്നാണ് പോലീസ് പറയുന്നത്. കോളേജിലെ മറ്റ് ജീവനക്കാരുടെ മുന്നില്‍ വച്ചാണ് വിമുക്ത ശർമയെ പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്.
ALSO READ: Crime News: മാർക്ക് ഷീറ്റ് നൽകാൻ വൈകി; പ്രിൻസിപ്പാളിനെ പെട്രോളൊഴിച്ച് തീവച്ച് പൂർവ വിദ്യാർഥി
വിമുക്ത ശർമയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റു. ആക്രമണത്തിനിടയില്‍ അശുതോഷിന് 40 ശതമാനം പൊള്ളലേറ്റു. ആക്രമണം നടത്തിയ ശേഷം അശുതോഷ് ശ്രീവാസ്തവ ആത്മഹത്യക്ക് ശ്രമിച്ചുവെങ്കിലും പോലീസ് ഇയാളെ രക്ഷപ്പെടുത്തി.
നേരത്തെയും പ്രിൻസിപ്പാളിനെ അശുതോഷ് ശ്രീവാസ്തവ ശല്യപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അവർ പോലീസിൽ പരാതിപ്പെട്ടിരുന്നു. കോളേജിലെ പ്രൊഫസറെ ആക്രമിച്ച കേസിൽ അശുതോഷ് ശ്രീവാസ്തവ നേരത്തെ അറസ്റ്റിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.