Delhi Rape Case: ഡൽഹിയിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി പ്രതിക്കൊപ്പം നടന്നുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 03:19 PM IST
  • അന്വേഷണത്തിൽ കുട്ടിയെ പ്രതിക്കൊപ്പം സമീപത്തെ ചന്തയിൽ വച്ച് കണ്ടതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
  • പ്രതിയെ തിരിച്ചറിയാൻ നൂറിലധികം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്.
  • വീട്ടിന് മുന്നിൽ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു.
Delhi Rape Case: ഡൽഹിയിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

New Delhi: ഡൽഹിയിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസൽ (Rape Case) പ്രതി പിടിയിൽ. കുട്ടിയുമായി നിൽക്കുന്ന ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയിൽ (CCTV Camera) നിന്ന് കണ്ടെത്തിയിരുന്നു. ഹരിയാനയിലെ റോഹ്ത്തകിൽ (Haryana's Rohtak) നിന്നാണ് പ്രതിയെ (Accused) പിടികൂടിയത്. പീഡനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

വീട്ടിന് മുന്നിൽ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. രഞ്ജിത് ന​ഗർ പ്രദേശത്താണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത്.

Also Read: Delhi: ഡൽഹിയിൽ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി അധികൃതരാണ് കുട്ടി പീഡനത്തിന് ഇരയായതായി കുടുംബത്തെ അറിയിച്ചത്. കൂലിപ്പണിക്കാരനാണ് കുട്ടിയുടെ അച്ഛൻ. അന്വേഷണത്തിൽ കുട്ടിയെ പ്രതിക്കൊപ്പം സമീപത്തെ ചന്തയിൽ വച്ച് കണ്ടതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പ്രതിയെ തിരിച്ചറിയാൻ നൂറിലധികം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഡൽഹിയിലെ രഘുബീർ നഗർ സ്വദേശിയായ പ്രതിക്ക് പെൺകുട്ടിയെയോ കുടുംബത്തെയോ നേരത്തെ അറിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Also Read: Crime News: ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി; ഭാര്യയും സുഹൃത്തുക്കളുമടക്കം 5 പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം (Rape) ചെയ്തതിന് നേരത്തേ ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് പോലീസ് (Police) അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് പോലീസിന് ഡൽഹി വനിതാകമ്മീഷൻ (Delhi Women Rights Commission) നോട്ടീസ് നൽകിയിട്ടുണ്ട്. സൗത്ത് ഡൽഹിയിലെ കോട്‌ല മുബാറക്പൂരിൽ 15 വയസുകാരി പീഡനത്തിന് ഇരയായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ആറ് വയസുകാരിയും പീഡനത്തിന് ഇരയായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News