Pathanamthitta News: ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ചു; പത്തനംതിട്ടയിൽ ജനറൽ ആശുപത്രി സർജനെതിരെ പരാതി

ഡോക്ടർക്കെതിരായ പരാതിയിൽ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി.  

Written by - Zee Malayalam News Desk | Last Updated : Oct 9, 2024, 04:37 PM IST
  • സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.
  • ഇതിനെ തുടർന്ന് പ്രതിഷേധവുമായി വിവിധ യുവജന സംഘടനകൾ രംഗത്ത് വന്നു.
Pathanamthitta News: ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ചു; പത്തനംതിട്ടയിൽ ജനറൽ ആശുപത്രി സർജനെതിരെ പരാതി

പത്തനംതിട്ട: അടൂരിൽ സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. അടൂർ സ്വദേശിയും, ഭിന്നശേഷിക്കാരിയുമായ യുവതിയോടാണ് സഹോദരിയുടെ ശസ്ത്രക്രിയയ്ക്കായി ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. അടൂർ ജനറൽ ആശുപത്രി സർജനെതിരെയാണ് ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടതായി പരാതി ഉയർന്നത്. ഡോക്ടർ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖയും പുറത്ത് വന്നു.

സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇതിനെ തുടർന്ന് പ്രതിഷേധവുമായി വിവിധ യുവജന സംഘടനകൾ രംഗത്ത് വന്നു. യൂത്ത് കോൺഗ്രസ്സിന്റെയും എ.ഐ.വൈ.എഫിന്റെയും നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തുകയും സൂപ്രണ്ടിനെ ഉപരോധിക്കുകയും ചെയ്തു.

Also Read: Reserve Bank of India: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; വളർച്ചാ അനുമാനത്തിലും മാറ്റമില്ല

 

അതേസമയം സംഭവത്തില്‍ ഡോക്ടറോട് വിശദീകരണം തേടിയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ചികിത്സയ്ക്ക് പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടറിൻ്റെ വിശദീകരണം. ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News