Crime News: ശുചിമുറിയിൽ പോകാൻ വിലങ്ങഴിച്ചു; ജീവനക്കാരെ വെട്ടിച്ചു കടന്ന പ്രതി പിടിയിൽ!

Crime News: ആന്ധ്ര സ്വദേശിയായ ഗുരുപതറിനെ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് 4.250 കിലോഗ്രാം കഞ്ചാവുമായി സിഐ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 01:19 PM IST
  • നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ഓഫീസിൽ നിന്നും ജീവനക്കാരെ വെട്ടിച്ചു കടന്ന പ്രതി പിടിയിൽ
  • പ്രതി പത്തനംതിട്ട കോഴഞ്ചേരിയിൽ വെച്ചാണ് പിടിയിലായത്
  • ഒഡീഷ സ്വദേശിയായ ഗുരുപതർ വിജയഗമാനെ നാട്ടുകാരാണ് പിടികൂടിത്
Crime News: ശുചിമുറിയിൽ പോകാൻ വിലങ്ങഴിച്ചു; ജീവനക്കാരെ വെട്ടിച്ചു കടന്ന പ്രതി പിടിയിൽ!

അടിമാലി: നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ഓഫീസിൽ നിന്നും ജീവനക്കാരെ വെട്ടിച്ചു കടന്ന പ്രതി പിടിയിൽ. പ്രതി പത്തനംതിട്ട കോഴഞ്ചേരിയിൽ വെച്ചാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ ഗുരുപതർ വിജയഗമാനെ  നാട്ടുകാരാണ് പിടികൂടി എക്സൈസിന്  കൈമാറിയതിന്നാൻ റിപ്പോർട്ട്.

Also Read: തിരുപ്പൂരിൽ ഒരു കുടുംബത്തിലെ നാലു പേർ വെട്ടേറ്റു മരിച്ചു

ആന്ധ്ര സ്വദേശിയായ ഗുരുപതറിനെ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് 4.250 കിലോഗ്രാം കഞ്ചാവുമായി സിഐ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലർച്ചെ മൂന്നോടെ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട ഇയാൾ ജീവനക്കാരനെ തള്ളിവീഴ്ത്തി അവിടെ നിന്നും കടന്നു കളയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രതിക്ക് കോഴഞ്ചേരിയിൽ സുഹൃത്തുക്കളുണ്ടെന്ന് എക്സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇയാളെ കോഴഞ്ചേരിയിൽ നിന്നു നാട്ടുകാർ പൊക്കി എക്സൈസ് സംഘത്തിനു കൈമാറിയത്.

Also Read: ഇന്ന് മുതൽ ഡിസംബർ 31 വരെ ഈ രാശിക്കാർ സൂക്ഷിക്കുക, വ്യാഴ വക്രി തരും മുട്ടൻ പണി!

ഇതിനിടയിൽ കൊല്ലത്ത് എക്‌സൈസ് നടത്തിയ മൂന്ന് റെയ്ഡുകളിലായി എംഡിഎംഎയും കഞ്ചാവും പിടികൂടിയതായി റിപ്പോർട്ട്. സംഭവത്തില്‍ മയ്യനാട് പിണയ്ക്കല്‍ചേരി സ്വദേശി സജാദ്, ഇരവിപുരം സ്വദേശി സക്കീര്‍ ഹുസൈന്‍, വടക്കേവിള സ്വദേശി സഹദ് എന്നിവറീ പോലീസ് പിടികൂടിയിട്ടുണ്ട്. സജാദില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് കണ്ടെടുത്തത്. സക്കീര്‍ ഹുസൈനില്‍ നിന്നും രണ്ടു ഗ്രാം എംഡിഎംഎയും, സഹദിന്റെ കൈവശം ഒരു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് ഉണ്ടായിരുന്നതെന്നും എക്‌സൈസ് അറിയിച്ചു.

Also Read: സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം 27,000 വർധിപ്പിക്കും!

ഇതിനിടയായി എറണാകുളം പെരുമ്പാവൂരില്‍ പോലീസ് നടത്തിയ ലഹരിമരുന്നു വേട്ടയില്‍ വന്‍തോതില്‍ നിരോധിത പുകയില ഉത്പനങ്ങള്‍ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. സംഭവത്തില്‍ അതിഥി തൊഴിലാളികളെ പ്രതി ചേര്‍ത്ത് പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. നിരോധിത പുകയില ഉത്പനങ്ങള്‍ വിറ്റ വകയില്‍ ലഭിച്ച 23,000 രൂപ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പോലീസ് നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ രാസ ലഹരി കുത്തി വയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകൾ പോലീസ് കണ്ടെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News