Medical College : മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാർ യുവാവിനെ മർദിച്ച സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നിർദ്ദേശം

ആവശ്യം വരികെയാണെങ്കിൽ ഏജെൻസിയുമായുള്ള കരാർ റദ്ദാക്കാനും മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 21, 2021, 02:00 PM IST
  • സുരക്ഷാ ജീവക്കാരെ മെഡിക്കൽ കോളേജുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള ഏജൻസി സസ്പെൻഡ് ചെയ്തിരുന്നു.
  • ആവശ്യം വരികെയാണെങ്കിൽ ഏജെൻസിയുമായുള്ള കരാർ റദ്ദാക്കാനും മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്.
  • ഈ ജീവനക്കാരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
  • ഈ സുരക്ഷാ ഉദ്യോഗസ്ഥർ സെക്യൂരിറ്റി ഓഫീസറുടെ കീഴിൽ ആയിരുന്നില്ല ജോലി ചെയ്തിരുന്നത്.
Medical College : മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാർ യുവാവിനെ മർദിച്ച സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നിർദ്ദേശം

Thiruvananthapuram : മെഡിക്കൽ കോളേജിൽ (Medical College) സുരക്ഷാ ജീവനക്കാർ (Security Employees) യുവാവിനെ മർദിച്ച സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് (Health Minister Veena George)മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി . സുരക്ഷാ ജീവക്കാരെ മെഡിക്കൽ കോളേജുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള ഏജൻസി  സസ്പെൻഡ് ചെയ്തിരുന്നു.

ആവശ്യം വരികെയാണെങ്കിൽ ഏജെൻസിയുമായുള്ള കരാർ റദ്ദാക്കാനും മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ജീവനക്കാരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ സുരക്ഷാ ഉദ്യോഗസ്ഥർ സെക്യൂരിറ്റി ഓഫീസറുടെ കീഴിൽ ആയിരുന്നില്ല ജോലി ചെയ്തിരുന്നത്. ഇനിമുതൽ എല്ലാ സെക്യൂരിറ്റി ഉദ്യോഗസ്ഥരും സെക്യൂരിറ്റി ഓഫീസറുടെ കീഴിൽ  തന്നെ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശം നൽകി.

ALSO READ: Medical college | സുരക്ഷാ ജീവനക്കാർ യുവാവിനെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

യുവാവിനെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ (Human rights commission) കേസെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സുരക്ഷാ ജീവനക്കാർ കൂട്ടിരിപ്പുകാരനെ മർദിച്ചത്. സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പൊലീസ് കമ്മീഷണറും റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു.

ALSO READ: Medical college | മെഡിക്കൽ കോളേജിൽ രോ​ഗിയുടെ കൂട്ടിരിപ്പുകാരനെ മർദിച്ചു; രണ്ട് ജീവനക്കാർ അറസ്റ്റിൽ

മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ബന്ധുവിന് കൂട്ടിരിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ആറ്റിങ്ങൽ സ്വദേശി അരുൺ ദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാർ മർദിച്ചത്. പ്രവേശന പാസിനെച്ചൊല്ലിയാണ് തർക്കം ഉണ്ടായത്. ഇതേ തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ അരുണിനെ മർദിക്കുകയായിരുന്നു.

ALSO READ: Thiruvananthapuram medical college | തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി

അരുൺ പോലീസിൽ പരാതി നൽകി. പിന്നീട് അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ വീണ്ടും മർദിച്ചു. അതേസമയം, അരുൺ ദേവിന്റെ അമ്മൂമ്മ മരണമടഞ്ഞു. ജനമ്മാൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. പ്രായാധിക്യം മൂലമായ അസുഖങ്ങളെ തുടർന്ന്രാ ഇന്നലെ രാവിലെയാണ് മരിച്ചത്. ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുൺദേവ് ആശുപത്രിയിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News