Idukki murder: ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടി; സുഹ‍‍ൃത്തുക്കൾ കസ്റ്റഡിയിൽ

ഇടുക്കി രാജാക്കാട് പഴയവിടുതിക്ക് സമീപമാണ് സംഭവം

Written by - Zee Malayalam News Desk | Last Updated : Jul 8, 2021, 01:48 PM IST
  • ചത്തീസ്​ഗഢ് സ്വദേശിയായ ​ഗദ്ദുവിനെയാണ് (40) സുഹ‍ൃത്തുക്കൾ കൊലപ്പെടുത്തിയത്
  • കൊല്ലപ്പെട്ടയാളുടെ മൂന്ന് സുഹൃത്തുക്കളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തു
  • കൊല്ലപ്പെട്ടയാളും ഇയാളുടെ സുഹ‍ൃത്തുക്കളും ഏലത്തോട്ടത്തിലെ തൊഴിലാളികളാണ്
  • ബുധനാഴ്ച രാത്രി ഇവർ മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടാകുകയും ​ഗദ്ദുവിനെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് വിവരം
Idukki murder: ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടി; സുഹ‍‍ൃത്തുക്കൾ കസ്റ്റഡിയിൽ

ഇടുക്കി: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊന്ന് (Murder) കുഴിച്ചുമൂടി. ചത്തീസ്​ഗഢ് സ്വദേശിയായ ​ഗദ്ദുവിനെയാണ് (40) സുഹ‍ൃത്തുക്കൾ കൊലപ്പെടുത്തിയത്. ഇടുക്കി രാജാക്കാട് പഴയവിടുതിക്ക് സമീപമാണ് സംഭവം.

കൊല്ലപ്പെട്ടയാളുടെ മൂന്ന് സുഹൃത്തുക്കളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ (Police custody) എടുത്തു. കൊല്ലപ്പെട്ടയാളും ഇയാളുടെ സുഹ‍ൃത്തുക്കളും ഏലത്തോട്ടത്തിലെ തൊഴിലാളികളാണ്. തോട്ടത്തിന് സമീപത്തെ താത്കാലിക ഷെഡ്ഡിലാണ് ഇവർ താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി ഇവർ മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടാകുകയും ​ഗദ്ദുവിനെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് വിവരം.

ALSO READ: മുൻ കേന്ദ്ര മന്ത്രി കുമരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ

കൊലപാതകത്തിന് ശേഷം ഇവർ താമസിച്ചിരുന്ന ഷെഡ്ഡിനോട് ചേർന്ന് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടർന്ന് രാജാക്കാട് സിഐ എച്ച്എൽ ഹണിയുടെ നേത‍‍ൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പരിശോധന (Investigation) നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News