Kodakkara Hawala Case : കൊടകര കള്ളപ്പണ കവർച്ചാകേസിൽ രണ്ട് പേർ കൂടി പിടിയിലായി

15ആം പ്രതി ഷിഗിൽ, ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച റാഷിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 11:11 AM IST
  • 15ആം പ്രതി ഷിഗിൽ, ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച റാഷിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
  • തിരുപ്പത്തിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
  • ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.
  • ഇന്ന് ഇവരെ തൃശൂരിൽ എത്തിക്കും.
Kodakkara Hawala Case : കൊടകര കള്ളപ്പണ കവർച്ചാകേസിൽ രണ്ട് പേർ കൂടി പിടിയിലായി

Thrissur : കൊടകര കള്ളപ്പണ കവർച്ചാകേസിൽ (Kodakkara Hawala Case )  രണ്ട് പേർ കൂടി പിടിയിൽ. 15ആം പ്രതി ഷിഗിൽ, ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച റാഷിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പത്തിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. ഇന്ന്  ഇവരെ തൃശൂരിൽ എത്തിക്കും.

ഉത്തരാഞ്ചൽ ഉൾപ്പെടെ പലയിടങ്ങളിലായാണ് ഷിഗിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് (Police)  പലതവണ ശ്രമിച്ചിട്ടും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാളെ ഇന്ന് തന്നെ ചോദ്യം ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

ALSO READ: കൊടകര കുഴൽപ്പണ തട്ടിപ്പ് കേസ്: പ്രതിയുടെ വീട്ടിൽ നിന്നും 23 ലക്ഷം രൂപ കണ്ടെത്തി

അതേസമയം, കവര്‍ച്ച കേസിലെ ആറുപ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. മൂന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികളായ മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂര്‍, രഞ്ജിത്, റഹിം, ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

ALSO READ: കൊടകര കുഴൽപ്പണക്കവർച്ചാ കേസ്; രണ്ട് ബിജെപി സംസ്ഥാന നേതാക്കളും ചോദ്യം ചെയ്യലിന് ഹാജരായില്ല

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടുകോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ടെന്നും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.

ALSO READ: കൊടകര കുഴൽപ്പണ കവർച്ചാക്കേസ്; പ്രതി മാർട്ടിന്റെ വീട്ടിൽ നിന്നും പണം കണ്ടെടുത്തു

തൃശൂരിലെ കൊടകരയിൽ വച്ചാണ് കവർച്ച നടന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് കാർ ഡ്രൈവർ ഷംജീർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ കൂടുതൽ പണം ഉണ്ടായിരുന്നതായും ഇത് കുഴൽപ്പണമാണെന്ന് തിരിച്ചറിയുകയും ചെയ്തു. കർണാടകയിൽ നിന്നെത്തിച്ച പണമാണ് കവർച്ച ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News