കൊല്ലത്തെ ആശ്രയ കേന്ദ്രത്തിലെ നടത്തിപ്പുകാരന്റെ ക്രൂരത ഇതാദ്യമല്ല, ഇതിന് മുമ്പും സജീവനെതിരെ പരാതി ഉയർന്നിട്ടുണ്ട്

ഇത്തരത്തിൽ സജീവൻ മൂന്ന് വർഷത്തിന് മുമ്പെ മറ്റൊരു അന്തേവാസിയെ ക്രൂരമായി മർദിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പ്രശ്നം ഉണ്ടാക്കുകയും അർപ്പിതാ സ്നേഹാലയമെന്ന സ്ഥാപനത്തിനും നടത്തിപ്പുകാരനായ സജീവനെതിരെ  കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Nov 17, 2021, 07:36 PM IST
  • സ്നേഹാലയത്തിന്റെ നടത്തിപ്പുകാരൻ സജീവനെതിരെ ഇതിനും മുമ്പും സമാനമാര രീതിയിൽ പരാതികൾ വന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
  • ഇത്തരത്തിൽ സജീവൻ മൂന്ന് വർഷത്തിന് മുമ്പെ മറ്റൊരു അന്തേവാസിയെ ക്രൂരമായി മർദിച്ചിരുന്നു.
  • അന്ന് സമാനമായ സംഭവത്തിൽ സജീവനും സ്ഥാപനത്തിനുമെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
  • വയോജന കമ്മീഷൻ വരെ ഇടപെട്ട് കേസിൽ പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല.
കൊല്ലത്തെ ആശ്രയ കേന്ദ്രത്തിലെ നടത്തിപ്പുകാരന്റെ ക്രൂരത ഇതാദ്യമല്ല, ഇതിന് മുമ്പും സജീവനെതിരെ പരാതി ഉയർന്നിട്ടുണ്ട്

Kollam : കൊല്ലം അഞ്ചലിലെ (Kollam Anchal) ആശ്രയകേന്ദ്രത്തിൽ (Old Age Home) വയോധികയെ ക്രൂരമായി മർദിച്ച സംഭവം ഇതാദ്യമല്ലെന്ന് റിപ്പോർട്ടുകൾ. സ്നേഹാലയത്തിന്റെ നടത്തിപ്പുകാരൻ സജീവനെതിരെ ഇതിനും മുമ്പും സമാനമാര രീതിയിൽ പരാതികൾ വന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. 

ഇത്തരത്തിൽ സജീവൻ മൂന്ന് വർഷത്തിന് മുമ്പെ മറ്റൊരു അന്തേവാസിയെ ക്രൂരമായി മർദിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പ്രശ്നം ഉണ്ടാക്കുകയും അർപ്പിതാ സ്നേഹാലയമെന്ന സ്ഥാപനത്തിനും നടത്തിപ്പുകാരനായ സജീവനെതിരെ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. 

ALSO READ : Old Age Home Harassment : ആശ്രയ കേന്ദ്രത്തിലെ അന്തേവാസിക്ക് നടത്തിപ്പുകാരന്റെ ക്രൂര മർദനം, പൊലീസ് കേസെടുത്തു

അന്ന് സമാനമായ സംഭവത്തിൽ സജീവനും സ്ഥാപനത്തിനുമെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. വയോജന കമ്മീഷൻ വരെ ഇടപെട്ട് കേസിൽ പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല. സജീവനുള്ള പ്രദേശികമായ രാഷ്ട്രീയ ബന്ധങ്ങളാണ് കേസുകൾ തേച്ചുമായിച്ച് കളയാൻ സാധിക്കുന്നതെന്നാണ് പ്രദേശവാസികളിൽ ഒരാൾ സീ ഹിന്ദുസ്ഥാൻ മലയാളത്തിനോടായി അറിയിച്ചു.

ALSO READ : മാതാപിതാക്കള്‍ക്ക് വൃദ്ധസദനമെങ്കില്‍ സ്വത്ത് സര്‍ക്കാരിന്!!

ഇതിന് പുറമെ മറ്റ് അന്തേവാസികൾക്ക് സ്ഥാപനത്തിൽ മറ്റ് ക്രൂരമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. ആശ്രയ കേന്ദ്രത്തിലുണ്ടായിട്ടുള്ള മരണങ്ങളിലും അന്ന് രൂപീകരിച്ച കൂട്ടായ്മ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതും സംബന്ധിച്ചുള്ള അന്വേഷണം എങ്ങുമെത്തീട്ടില്ല എന്നാണ് കൂട്ടായ്മയുടെ ഭാഗമായിരുന്ന പ്രദേശവാസി അറിയിക്കുന്നത്. 

കൂടാതെ സൗകര്യം ഒട്ടുമില്ലാത്തെ രണ്ട് മുറി വീട്ടിലാണ് ഇത്രയധികം അന്തേവാസികളെ ഒരുമിച്ച് ഈ അഗതിമന്ദരിത്തിൽ തമാസിപ്പിച്ചിരിക്കുന്നത്. വളരെ വൃത്തിഹീനമായ സഹാചര്യമാണ് ആശ്രയ കേന്ദ്രത്തിനുള്ളിൽ എന്നും പ്രദേശിവാസി പറഞ്ഞു.

ALSO READ : അല്‍പസമയം നീക്കി വയ്ക്കുമോ, വയോജന പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഡോക്യുമെന്‍ററി

കഴിഞ്ഞ ദിവസം സ്നേഹാലയത്തിൽ മുൻ ജീവനക്കാരൻ നടത്തിപ്പുകാരന്റെ ക്രൂരത തെളിയിക്കുന്ന ദൃശ്യം പുറത്ത് വിട്ടതോടെയാണ് ഈ സംഭവം വീണ്ടും ചർച്ചയാകുന്നത്. ഈ വീഡിയോ ആധാരമാക്കി മുൻ ജീവനക്കാരനായ ജസ്റ്റിൻ ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്തെത്തി. ആശ്ര കേന്ദ്രത്തിലേക്ക് സിപിഎമ്മിന്റെ യുവജന സംഘടന പ്രതിഷേധ മാർച്ചും നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News