Malappuram : ഭാര്യയെ (Wife) മൊഴി (Triple Thalaq) ചൊല്ലണമെന്ന ആവശ്യവുമായി നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി കേരള പൊലീസ് (Kerala Police) അന്വേഷണം ഊർജിതമാക്കി. കേസിൽ ഭാര്യാപിതാവിന്റെ ചേട്ടൻ ലത്തീഫാണ് ഒളിവിൽ കഴിയുന്നത്. ആകെ ഏഴ് പ്രതികളാണ് കേസിലുള്ളത്. ഇതിൽ ആറ് പേർ ഇതിനോടകം തന്നെ അറസ്റ്റിലായി കഴിഞ്ഞു.
മലപ്പുറം ചങ്കുവെട്ടി സ്വദേശിയാണ് അബ്ദുൾ അസീബിനാണ് മർദ്ദനം ഏറ്റത്. ഭാര്യയുടെ ബന്ധുക്കളടക്കം 6 പേരാണ് നിലവിൽ അറസ്റ്റിലായത്. അറസ്റ്റിലായവരിൽ മുസ്തഫ, ജലീൽ, മജീദ്, ഷഫീഖ് എന്നിവരും ഉൾപ്പെടുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അബ്ദുള്‍ അസീബ്. ഇയാളെ അവിടെ നിന്നും തട്ടിക്കൊണ്ടുപോയി ഭാര്യവീട്ടിലെത്തിച്ച് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും വിവാഹമോചനത്തിന് തയ്യാറാണെന്ന് എഴുതിവാങ്ങാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും അബ്ദുള്‍ അസീബ് തയ്യാറായില്ല.
ALSO READ: നവവരനെ തട്ടികൊണ്ടുപോയി മർദിച്ച കേസിൽ 6 പേർ അറസ്റ്റിൽ
മർദ്ദിച്ചു അവശനാക്കി ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റ അബ്ദുൾ അസീബിനെ പൊലീസെത്തിയാണ് രക്ഷിച്ചത്. ബന്ധുക്കൾ മർദ്ദിച്ചത് പോരാതെ കത്തി ഉപയോഗിച്ച് അസീബിന്റെ നെഞ്ചില്‍ കുത്താന്‍ ശ്രമിക്കുകയും ആസിഡ് മുഖത്തൊഴിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ALSO READ: വിവാഹമോചനത്തിന് തയ്യാറായില്ല; നവ വരന് ക്രൂരമർദ്ദനം
അസീബിനെ മർദ്ദിച്ചശേഷം തട്ടിക്കൊണ്ടുപോയ വിവരം സുഹൃത്തുക്കളാണ് പൊലീസിനെ അറിയിച്ചത്. ഇതിനെ തുടർന്നാണ് കോട്ടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി അസീബിനെ രക്ഷിച്ചത്. അസീബിന്റെ വിവാഹം കഴിഞ്ഞിട്ട് വെറും ഒന്നരമാസം മാത്രമാണ് ആയത്.
ALSO READ: Palakkad Murder | പാലക്കാട് മക്കളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ അറസ്റ്റില്‍
ഇതിനിടെ ഭാര്യയുമായി ചെറിയൊരു അഭിപ്രായവ്യത്യാസമുണ്ടായി എന്ന കാരണത്താലാണ് അസീബിനെ തട്ടിക്കൊണ്ടുപോയതും ആക്രമിച്ചത്. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.