പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടയിൽ മണിമല എസ്.ഐക്ക് വെട്ടേറ്റു

 മണിമല പോലീസ് സ്റ്റേഷനിലെ  സബ്​ ഇന്‍സ്​പെക്​ടര്‍ വിദ്യാധരനാണ് വെട്ടേറ്റത്.​ ശനിയാഴ്ച രാവിലെ 6,30ന് വെള്ളാവൂര്‍ ചൂട്ടടിപ്പാറയില്‍വെച്ചാണ് സംഭവം. 

Written by - Zee Malayalam News Desk | Last Updated : Jun 19, 2021, 11:55 AM IST
  • ശനിയാഴ്ച രാവിലെ 6,30ന് വെള്ളാവൂര്‍ ചൂട്ടടിപ്പാറയില്‍വെച്ചാണ് സംഭവം
  • കുത്തു കേസിലെ പ്രതിയായ അജിനെ അറസ്റ്റ് ചെയ്യാനായാണ് പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിയത്
  • ഉടൻ തന്നെ വിദ്യാധരനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടയിൽ മണിമല എസ്.ഐക്ക് വെട്ടേറ്റു

കോട്ടയം: വധശ്രമക്കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിൽ കോട്ടയം മണിമലയിൽ എസ്.ഐക്ക് വെട്ടേറ്റു. മണിമല പോലീസ് സ്റ്റേഷനിലെ  സബ്​ ഇന്‍സ്​പെക്​ടര്‍ വിദ്യാധരനാണ് വെട്ടേറ്റത്.​ ശനിയാഴ്ച രാവിലെ 6,30ന് വെള്ളാവൂര്‍ ചൂട്ടടിപ്പാറയില്‍വെച്ചാണ് സംഭവം. 

കുത്തു കേസിലെ പ്രതിയായ അജിനെ അറസ്റ്റ് ചെയ്യാനായാണ് പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് പോലീസ് മടങ്ങുമ്പോൾ. പ്രതിയുടെ പിതാവ് വാക്കത്തി കൊണ്ട് എസ്.ഐ വെട്ടുകയായിരുന്നു. ഉടൻ തന്നെ വിദ്യാധരനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: അയൽവാസികൾ തമ്മിൽ തർക്കം: വീട്ടമ്മ യുവാവിന്റെ കൈവെട്ടിമാറ്റി

എസ്.ഐയുടെ മുഖത്തിന്റെ വലതുഭാഗത്തയാണ് വെട്ടേറ്റത്. തലയോട്ടിക്കും പൊട്ടലുണ്ട്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേകക് ഉടന്‍ തന്നെ മാറ്റും. അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ALSO READ : പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

എസ്.ഐ കൊല്ലാനായിതന്നെയാണ് പ്രസാദ് വാക്കത്തി വീശിയതെന്നാണ് പോലീസ് പറയുന്നത്. ഇതിൽ നിന്നും ഒഴിഞ്ഞു മാറുന്നതിനിടിയിലാണ് വെട്ട് മുഖത്തേൽക്കുന്നത്.നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ ആറരയോടെ പൊലീസ് സ്ഥലത്തെത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News