നിർത്തിയിട്ടിരുന്ന ഓട്ടോ മോഷ്ടിച്ച പ്രതി അറസ്റ്റിൽ; കൂടുതൽ പ്രതികൾ ഇനിയും

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് ഓട്ടോ മോഷണം പോയത് കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Aug 25, 2023, 06:42 AM IST
  • ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് ഓട്ടോ മോക്ഷണം പോയത് കണ്ടെത്തിയത്
  • കൂടുതൽ പ്രതികൾക്ക് മോഷണത്തിൽ പങ്കുള്ളതായി കണ്ടെത്തി
  • ഹോട്ടലിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോയാണ് മോഷ്ടിക്കപ്പെട്ടത്
നിർത്തിയിട്ടിരുന്ന ഓട്ടോ മോഷ്ടിച്ച പ്രതി അറസ്റ്റിൽ; കൂടുതൽ പ്രതികൾ ഇനിയും

മൂന്നാർ: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ മോഷ്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ .കാന്തല്ലൂർ കീഴാന്തൂർ സ്വദേശി മധുസൂദനൻ (24) നെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.24 പുലർച്ചയോടെയാണ് ഹോട്ടലിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോ മധുസൂദനൻ മോഷ്ടിച്ചത്.രാവിലെയോടെ നേശമണി ഓട്ടോ എടുക്കുവാൻ വന്നെങ്കിലും അവിടെ വാഹനം കണ്ടില്ല.

തുടർന്ന് സമീപത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് ഓട്ടോ മോഷണം പോയത് കണ്ടെത്തിയത്. ഇയാൾ നൽകിയ പരാതിയിലാണ് മൂന്നാർ പോലീസ് പ്രതിയെ തമിഴ്നാട് പഴനിയിൽ നിന്നും പിടികൂടിയത്. കൂടുതൽ പ്രതികൾക്ക് മോഷണത്തിൽ പങ്കുള്ളതായി കണ്ടെത്തിയതായി സിഐ രാജൻ കെ അരമന നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി  മൂന്നാർ എസ് ഐ അജേഷ് കെ ജോൺ പറഞ്ഞു.സുധീർ  മണികണ്ഡൻ   ഷിജോ  അനന്ദു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News