Crime News: തൃശൂരിൽ പോലീസുകാരന് വെട്ടേറ്റു; ആക്രമിച്ചത് കൊലക്കേസ് പ്രതി

Attack against policeman: കൊലക്കേസ് പ്രതിയാണ് പോലീസുകാരന് നേരെ ആക്രമണം നടത്തിയത്. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ സുനിലിനാണ് കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 06:42 AM IST
  • ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്
  • കൊലക്കേസ് പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ് ആണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു
  • വൈകിട്ട് എട്ട് മണിയോടെ ചൊവ്വൂരില്‍ വച്ചാണ് ആക്രമണമുണ്ടായത്
Crime News: തൃശൂരിൽ പോലീസുകാരന് വെട്ടേറ്റു; ആക്രമിച്ചത് കൊലക്കേസ് പ്രതി

തൃശൂർ: പോലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊലക്കേസ് പ്രതിയാണ് പോലീസുകാരന് നേരെ ആക്രമണം നടത്തിയത്. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ സുനിലിനാണ് കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. സുനിലിന് മുഖത്താണ് വെട്ടേറ്റത്. പോലീസുകാരനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കൊലക്കേസ് പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ് ആണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വൈകിട്ട് എട്ട് മണിയോടെ ചൊവ്വൂരില്‍ വച്ചാണ് ആക്രമണമുണ്ടായത്. മേഖലയില്‍ സംഘര്‍ഷം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചേർപ്പ് പോലീസ് സ്ഥലത്തെത്തിയത്. ഇതിനിടെ പ്രതിയുടെ വീട്ടിലും സംഘർഷം നടക്കുന്നുണ്ടായിരുന്നു.

ഇക്കാര്യം അന്വേഷിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് പ്രതി വാളുകൊണ്ട് പോലീസുകാരന്റെ മുഖത്ത് വെട്ടിയത്. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ ഷൈജു ഉള്‍പ്പടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേറ്റ സിപിഒ സുനില്‍ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.

Arrest: ആറ്റിങ്ങലിൽ പോലീസിന് നേരെ ആക്രമണം; ട്രാൻസ്ജെൻഡേഴ്സ് അറസ്റ്റിൽ

തിരുവനന്തപുരം: പോലീസിനെ ആക്രമിച്ച ട്രാൻസ്ജെൻഡേഴ്സ് അറസ്റ്റിൽ. പട്രോളിം​ഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. മാമം ഭാഗത്ത് യാത്രക്കാരെ തടഞ്ഞുനിർത്തി പിടിച്ചുപറിയും അക്രമവും വർധിക്കുന്നുവെന്ന പരാതിയ തുടർന്ന് പോലീസ് പട്രോളിം​ഗ് ശക്തമാക്കിയിരുന്നു.

ഇന്ന് പുലർച്ചെ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ പ്രദേശത്തുണ്ടായിരുന്ന ട്രാൻസ്ജെൻഡേഴ്സ് പോലീസിനെ ആക്രമിക്കുകയായിരുന്നു. പോലീസ് വാഹനത്തിന് നേരെ ട്രാൻസ്ജെൻഡേഴ്സ് കല്ലെറിഞ്ഞു. ഇത് തടയുന്നതിനിടെ കൂട്ടത്തോടെ എത്തിയ ട്രാൻസ്ജെൻഡേഴ്സ് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. സംഭവമായി ബന്ധപ്പെട്ട് എട്ട് ട്രാൻസ്ജെൻഡേഴ്സിനെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ആർക്കും പരിക്കില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News