Pathanamthitta: ലഹരിക്ക് അടിമയായ രണ്ടാനച്ഛന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് അഞ്ച് വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു (Murder) . പത്തനംതിട്ടയിലെ കുമ്പഴയിലാണ് സംഭവം. മൂർച്ചയേറിയ ആയുധം കൊണ്ട് കുട്ടിയുടെ ശരീരം മുഴുവൻ വരഞ്ഞ നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തമിഴ് നാട് രാജപാളയം സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് (Police) കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 23 വയസുക്കാരനായ അലക്സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുമ്പഴ കളീക്കൽകടവിന് സമീപത്തുള്ള വീട്ടിൽ നിന്ന് പിടികൂടുമ്പോൾ ഇയാൾ കുടിച്ച് ലക്ക് കേട്ട നിലയിലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ: Karamana Murder:യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍
പ്രതിയെ ചോദ്യം ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഇയാൾ മദ്യത്തിന്റെയും (Alcohol) കഞ്ചാവിന്റെയും സ്വാധീനത്തിൽ ആയതിനാൽ എന്താണ് നടന്നതെന്ന വിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല. ഇയാൾക്ക് ബോധം വന്നാൽ മാത്രമേ എന്താണ് സംഭവിച്ചതെന്നുള്ള വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ: ഉത്തർപ്രദേശിൽ രക്ഷപെടാൻ ശ്രമിക്കുന്നിതിനിടെ പീഢനക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു
കഴിഞ്ഞ 7 വർഷങ്ങളായി പത്തനംതിട്ടയിലെ (Pathanamthitta) വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്ന കുട്ടിയുടെ 'അമ്മ കനക നാല് മാസം മുമ്പ് മാത്രമാണ് കുമ്പഴയിൽ അലക്സിനൊപ്പം താമസം ആരംഭിച്ചത്. വീട്ട് ജോലിക്കായി പോയിരുന്ന കനക തിങ്കളാഴ്ച്ച വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് കുട്ടി മർദ്ദനമേറ്റ് ബോധമില്ലാതെ കിടക്കുന്നത് കണ്ടത്. കനക അലക്സിനോട് ചോദിച്ചെങ്കിലും അലക്സ് കനകയെയും മർദ്ദിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് കനക അയൽക്കാരുടെ സഹായത്തോടെ കുട്ടിയെ അടുത്തുള്ള ഒരു ക്ലിനിക്കിലും ജനറൽ ആശുപത്രിയിലേക്കും (Hospital) മാറ്റി. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരണപ്പെട്ടിരുന്നു. കനക നൽകുന്ന മൊഴി അനുസരിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളായി അലക്സ് കുട്ടിയെ മർദ്ദിച്ചിരുന്നു ഇതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
പോസ്റ്റ്മോർട്ടം (Postmortum) കഴിയാതെ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇപ്പോൾ കുട്ടിയുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മാർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...