തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിലായ കേസില്‍ ഇ.ഡിയ്ക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി.സംഭവത്തില്‍ വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പിടിയിലായ ഡോ. ഷെറി ഐസകിന്റെ സ്വത്തുക്കൾ സംബന്ധിച്ചാണ് അന്വേഷണം. അതേസമം ഡോക്ടറുടെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പണവും , ബാങ്ക് പാസ്സ് ബുക്കുകളും യു.എസ് ഡോളറുമുള്‍പ്പടെ നിരവധി രേഖകള്‍ കണ്ടെത്തി..
ഡോ ഷെറി ഐസകിനെതിരെ നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ സർജനായ ഡോ.ഷെറി സർജറികൾക്കായി രോഗികളിൽ നിന്നും പണം ആവശ്യപ്പെട്ടിരുന്നു. പലരും നിവൃത്തിക്കേടു കൊണ്ട് പണം നൽകി. ചിലർ പരാതിയുമായി രംഗത്തെത്തിയെങ്കിലും നടപടികൾ ഉണ്ടായില്ല.
മാർച്ച് 9 നാണ് ഡോക്ടർ 3500 രൂപ കൈക്കൂലി വാങ്ങിയെന്ന് ചാലക്കുടി സ്വദേശി വെളിപ്പെടുത്തിയത്. ഒരു മാസത്തിനുള്ളിൽ ആരോഗ്യ വകുപ്പ് അന്വേഷണം പൂർത്തിയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടാണ് നൽകിയത്. എന്നിട്ടും ഡോക്ടർക്കെതിരെ നടപടി ഉണ്ടായില്ല.ഒടുവിൽ ഇന്നലെ മൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോ.ഷെറി ഐസക് വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ തൃശ്ശൂരിലെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപയും കണ്ടെടുത്തിരുന്നു.
അതേസമയം ഡോക്ടറുടെ കൊച്ചിയിലെ വീട്ടില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധയില്‍ പണവും ബാങ്ക് പാസ്സ് ബുക്കുകളുമുള്‍പ്പടെ നിരവധി രേഖകള്‍ കണ്ടെടുത്തു.9 ബാങ്ക് പാസ്സ് ബുക്കുകള്‍,അന്‍പതിനായിരം രൂപയ്ക്ക് തുല്യമായ യു.എസ് ഡോളര്‍,മ്യൂച്ചല്‍ ഫണ്ട് നിക്ഷേപ രേഖകള്‍,നാല് ആധാരം , 1,83.000 രൂപ എന്നിവയാണ് കണ്ടെത്തിയത്.
കൊച്ചി വിജിലന്‍സ് ആണ് പരിശോധന നടത്തിയത്.വൈകീട്ട് ആറിന് ആരംഭിച്ച പരിശോധന അര്‍ദ്ധരാത്രി 12 വരെ നീണ്ടു. കണ്ടെത്തിയ രേഖകളിലുള്ള സ്വത്തുക്കള്‍ അനധികൃത സമ്പാദ്യമാണോ എന്നത് വിജിലന്‍സ് അന്വേഷിക്കും. വിജിലൻസ് സ്പെഷ്യൽ സെല്ലാണ് കേസ് അന്വേഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...