കോട്ടയം: വൈക്കം കുലശേഖര മംഗലത്ത് യുവതിയയെും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എയര്‍ ഹോസ്റ്റസ് വിദ്യാർഥിനി കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാര്‍ മകള്‍ കൃഷ്ണപ്രിയ (21),കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്‍റെ മകന്‍ അമര്‍ജിത് (23) എന്നവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്തെ മരത്തിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കാണ്ടത്. അമര്‍ജിത് ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് കഴിഞ്ഞിരിക്കുകയായിരുന്നു. പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നതായി സൂചനയുണ്ട്. വീട്ടുകാർ വിവാഹത്തിന് എതിർത്തതാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന.
ശനിയാഴ്ച രാത്രി മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. തുടർന്ന് രാവിലെ ആറരയോടെ അയല്‍വാസിയാണ് യാദൃശ്ചികമായി സമീപത്തെ ആളൊഴിഞ്ഞ കാടു പിടിച്ച സ്ഥലത്ത് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...