മരണവീട്ടിൽ കത്തിക്കുത്ത്; യുവാവിനെ പൊതുപ്രവർത്തകൻ കുത്തി പരിക്കേല്പിച്ചു

ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം.നെടുങ്കണ്ടത്തെ ഒരു മരണവീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 25, 2023, 11:05 AM IST
  • രാത്രി 12 മണിയോടുകൂടിയാണ് സംഭവം.നെടുങ്കണ്ടത്തെ ഒരു മരണവീട്ടിൽ എത്തിയതായിരുന്നു ഇരുവരും
  • ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു
  • ഫ്രിജിന്റെ വയറിൽ ജിൻസൺ കുത്തുകയായിരുന്നു
മരണവീട്ടിൽ കത്തിക്കുത്ത്; യുവാവിനെ പൊതുപ്രവർത്തകൻ കുത്തി പരിക്കേല്പിച്ചു

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘർഷത്തിൽ യുവാവിനെ പൊതുപ്രവർത്തകൻ കുത്തി പരിക്കേല്പിച്ചു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് കുത്തിയത്.

Add Zee News as a Preferred Source

 ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം.നെടുങ്കണ്ടത്തെ ഒരു മരണവീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടയിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജിന്റെ വയറിൽ ജിൻസൺ കുത്തുകയായിരുന്നു.

ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടയിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജിൻസണെ പോലീസ് രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്തു. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News