Heart Health: ഹൃദ്രോഗത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും വസ്തുതകളും

Heart Disease Myths And Facts: ഓരോ വർഷവും 17.9 ദശലക്ഷം പേർ ഹൃദ്രോ​ഗങ്ങളെ തുടർന്ന് മരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 26, 2022, 04:17 PM IST
  • ഹൃദ്രോ​ഗത്തെ സംബന്ധിച്ച് നിരവധി മിഥ്യാധാരണകൾ ഉണ്ട്
  • ഹൃദ്രോ​ഗത്തെ സംബന്ധിച്ച തെറ്റിദ്ധാരണകൾ അകറ്റി യഥാർഥ അവബോധം സൃഷ്ടിച്ചാൽ ഹൃദ്രോ​ഗം നേരത്തെ തിരിച്ചറിയാനും ചികിത്സ ലഭ്യമാക്കാനും സാധിക്കും
Heart Health: ഹൃദ്രോഗത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും വസ്തുതകളും

ലോകമെമ്പാടും മരണത്തിന് കാരണമാകുന്ന രോ​ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹൃദ്രോ​ഗം. ഓരോ വർഷവും 17.9 ദശലക്ഷം പേർ ഹൃദ്രോ​ഗങ്ങളെ തുടർന്ന് മരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. "ഹൃദ്രോഗം" എന്ന വാക്ക് തന്നെ ഭയപ്പെടുത്തുന്നതാണ്. എന്നാൽ ഹൃദ്രോ​ഗത്തെ സംബന്ധിച്ച് നിരവധി മിഥ്യാധാരണകൾ ഉണ്ട്. ഹൃദ്രോ​ഗത്തെ സംബന്ധിച്ച തെറ്റിദ്ധാരണകൾ അകറ്റി യഥാർഥ അവബോധം സൃഷ്ടിച്ചാൽ ഹൃദ്രോ​ഗം നേരത്തെ തിരിച്ചറിയാനും ചികിത്സ ലഭ്യമാക്കാനും സാധിക്കും. ചെമ്പൂരിലെ സെൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. നാരായൺ ഗഡ്കർ സമൂഹത്തിൽ നിലനിൽക്കുന്ന ഹൃദയസംബന്ധമായ ചില മിഥ്യാധാരണകളെക്കുറിച്ചും അതിന്റെ യഥാർഥ വസ്തുതയെയും സംബന്ധിച്ച് വിശദീകരിക്കുന്നു.

മിഥ്യ:  ചെറുപ്പമാണ്, ഹൃദ്രോഗത്തെക്കുറിച്ച് ഭയക്കേണ്ടതില്ല
വസ്‌തുത: ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഇപ്പോൾ പ്രായമായവരിൽ മാത്രമല്ല കണ്ടുവരുന്നത്. ഇന്ന്, ചെറുപ്പക്കാരിലും മുതിർന്നവരിലും വലിയൊരു വിഭാഗം ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നീ ആരോ​ഗ്യപ്രശ്നങ്ങളെ നേരിടുന്നുണ്ട്. ഉദാസീനമായ ജീവിതശൈലി, സംസ്കരിച്ചതും പാക്ക് ചെയ്തതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത്, വ്യായാമക്കുറവ്, സമ്മർദ്ദം, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ യുവാക്കളിൽ ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കരുതുന്നു. പ്രായവ്യത്യാസമില്ലാതെ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിൽ, യുവാക്കളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിക്കുന്ന പ്രവണതയാണുള്ളത്. അതിനാൽ, ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതുണ്ട്.

ALSO READ: Chamomile oil: ശൈത്യകാലത്ത് ചർമ്മസംരക്ഷണത്തിന് ചമോമൈൽ ഓയിൽ ഇങ്ങനെ ഉപയോ​ഗിക്കാം

മിഥ്യ: ഹൃദ്രോഗത്തിന്റെ കുടുംബ ചരിത്രമുണ്ട്, അതിനാൽ തീർച്ചയായും ഹൃദോ​ഗ്രം ഉണ്ടാകും
വസ്‌തുത: ഹൃദ്രോ​ഗത്തെ സംബന്ധിച്ച് കുടുംബചരിത്രം ഉണ്ടായിരിക്കുന്നത് തീർച്ചയായും ഹൃദയാഘാതമോ ഹൃദയസ്തംഭനമോ പോലുള്ള ഹൃദ്രോഗ സാധ്യത വർധിപ്പിക്കും. പക്ഷേ, ഹൃദ്രോ​ഗ പ്രശ്നങ്ങളെ അകറ്റി നിർത്താൻ നിങ്ങൾക്ക് തീർച്ചയായും ചില നടപടികൾ സ്വീകരിക്കാവുന്നതാണ്. പോഷക സമ്പന്നമായ ഭക്ഷണം ശീലമാക്കുക. എല്ലാ ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുക, സമ്മർദ്ദം ഒഴിവാക്കുക, നിങ്ങളുടെ രക്തസമ്മർദ്ദവും കൊളസ്ട്രോളിന്റെയും അളവും നിയന്ത്രിക്കുക, പതിവായി ഹൃദയ പരിശോധനയ്ക്ക് വിധേയരാകുക എന്നിവയാണ് നിങ്ങൾക്ക് സ്വീകരിക്കാവുന്ന നടപടികൾ.

മിഥ്യ: നെഞ്ചുവേദന മാത്രമാണ് ഹൃദയാഘാതത്തിന്റെ സൂചന
വസ്‌തുത: നെഞ്ചുവേദന ഹൃദയത്തിലെ പല വിധത്തിലുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നെഞ്ചുവേദന മാത്രമല്ല, ഹൃദയാഘാതത്തിന്റെ ലക്ഷണം. അതിനാൽ, ഹൃദയാഘാതത്തിന്റെ മറ്റ് പല ലക്ഷണങ്ങളും കാണാതെ പോകരുത്.  ശ്വാസതടസ്സം, നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം, ഛർദ്ദി, നടുവേദന, താടിയെല്ല് വേദന, തലകറക്കം, ക്ഷീണം തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ശ്രദ്ധിക്കുക. ശരീരത്തിൽ ഉണ്ടാകുന്ന അസാധാരണമായ മാറ്റങ്ങളെ അവഗണിക്കരുത്. രോ​ഗലക്ഷണങ്ങൾ കണ്ടാൽ സമയബന്ധിതമായി വൈദ്യസഹായം തേടാൻ ശ്രമിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News