അമിതവണ്ണം എല്ലുകളുടെയും പേശികളുടെയും ആരോ​ഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങൾ

ഭക്ഷണ ശീലങ്ങളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇതാണ് അമിതവണ്ണം ഉണ്ടാകുന്നതിന് പ്രധാന കാരണമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 6, 2022, 12:59 PM IST
  • സന്ധികളെ ബാധിക്കുന്ന രണ്ട് അവസ്ഥകളാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവ
  • ഓസ്റ്റിയോ ആർത്രൈറ്റിസ് തേയ്മാനം മൂലം ഉണ്ടാകുന്ന അവസ്ഥയാണ്
  • അതേസമയം റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെയും ബാധിക്കുന്നു
  • അമിതവണ്ണം തരുണാസ്ഥി നശിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു
അമിതവണ്ണം എല്ലുകളുടെയും പേശികളുടെയും ആരോ​ഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങൾ

അമിതവണ്ണം ഒരു വ്യക്തിയുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അമിതവണ്ണം ഉള്ളവർക്ക് നിരവധി ആരോഗ്യ സങ്കീർണതകൾക്കുള്ള സാധ്യത ഉയർത്തുന്നുമുണ്ട്. ശരീരത്തിലെ അധിക കൊഴുപ്പ് സന്ധികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ഉയർന്ന കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗം വർധിക്കുകയും വ്യായാമം കുറയുകയും ചെയ്യുന്നതുൾപ്പെടെ ഭക്ഷണ ശീലങ്ങളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇതാണ് അമിതവണ്ണം ഉണ്ടാകുന്നതിന് പ്രധാന കാരണമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

അമിതവണ്ണം ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, അർബുദങ്ങൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തെയും അമിതവണ്ണം ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. സന്ധികളെ ബാധിക്കുന്ന രണ്ട് അവസ്ഥകളാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവ. ഓസ്റ്റിയോ ആർത്രൈറ്റിസ് തേയ്മാനം മൂലം ഉണ്ടാകുന്ന അവസ്ഥയാണ്.

അതേസമയം റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെയും ബാധിക്കുന്നു. അമിതവണ്ണം തരുണാസ്ഥി നശിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു, പ്രത്യേകിച്ച് കാൽമുട്ടുകൾ, ഇടുപ്പ് തുടങ്ങിയ ഭാരം വഹിക്കുന്ന സന്ധികളെയാണ് ബാധിക്കുന്നത്. പൊണ്ണത്തടിയുള്ള ആളുകൾക്ക് മുട്ടുകൾ, ഇടുപ്പ്, കൈത്തണ്ട, കൈ സന്ധികൾ എന്നിവയെ ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമവും അമിതവണ്ണത്തെ നേരിടാൻ സഹായിക്കും.  അമിതവണ്ണം കൂടുതൽ സങ്കീർണമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയാണെങ്കിൽ, അത്തരം സന്ദർഭങ്ങളിൽ, ഉചിതമായ മെഡിക്കൽ മാർഗ്ഗനിർദ്ദേശവും ചികിത്സയും തേടേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News