സാമൂഹിക മാധ്യമങ്ങളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. സ്ട്രെസ് കുറയ്ക്കാനും, ടെൻഷൻ മാറ്റാനുമൊക്കെ ചിലർ ഇത്തരം ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ചിലർ ഉപയോഗിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ പലപ്പോഴും നിങ്ങൾക്ക് അറിയാത്ത നിങ്ങളെ പറ്റിയുള്ള നിരവധി കാര്യങ്ങൾ ഇത്തരം ചിത്രങ്ങളിലൂടെ കണ്ടെത്താൻ കഴിയും. ഇപ്പോൾ ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരു കിളിയുടെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്. ഈ ചിത്രത്തിലെ കിളിയെ കണ്ടെത്താൻ കഴിയാതെ വട്ടം തിരിയുകയാണ് നെറ്റിസൺസ്.
മൈൻഡ് ഓടിറ്റീസ് എന്ന അക്കൗണ്ടിൽ നിന്നാണ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ഇലകൾക്ക് സമാനമായ നിറമാണ് കിളിക്കും ഉള്ളത്. അത്കൊണ്ട് തന്നെയാണ് ആളുകൾക്ക് കിളികളെ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്തത്. നിങ്ങൾക്ക് വളരെയധികം ബുദ്ധിമാനും, കാഴ്ച ശക്തിയുള്ളവരും ആണെങ്കിൽ മാത്രമേ ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന കിളിയെ കണ്ടെത്താൻ സാധിക്കുകയുള്ളൂ. മാത്രമല്ല നിങ്ങൾക്ക് വളരെയധികം ഏകാഗ്രതയും ഇതിന് ആവശ്യമാണ്. ആകെ 7 സെക്കന്റുകൾക്കുള്ളിൽ തന്നെ ഈ കിളികളെ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ അതീവ ബുദ്ധിമാനാണെന്നാണ് അർദ്ധം. നിങ്ങൾക്ക് കിളിയെ കണ്ടെത്താൻ കഴിഞ്ഞോ? ഇല്ലെങ്കിൽ ചില സൂചനകൾ തരാം. കിളി ഇലകളുടെ പുറകിലാണ് ഒളിച്ചിരിക്കുന്നത്. ചിത്രത്തിൻറെ മധ്യ ഭാഗത്തായി ആണ് കിളി ഒളിച്ചിരിക്കുന്നത്.
ALSO READ: Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം ശ്രദ്ധിച്ചതെന്ത്? അത് നിങ്ങളുടെ വ്യക്തിത്വം പറയും
കിളിയെ കാണാം
നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. നിങ്ങളുടെ വ്യക്തിത്വം, സ്വഭാവം, പ്രശ്നങ്ങൾ ഇവയെല്ലാം മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ നിങ്ങളെ സഹായിക്കും. മനുഷ്യ മനസിനെ പഠിക്കാൻ ചില സൈക്കോളജിസ്റ്റുകളും ഇത്തരം ടെസ്റ്റുകൾ ഉപയോഗിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ നിങ്ങളിൽ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ തലച്ചോറിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നത് കൊണ്ട് തന്നെ ഒരു ചിത്രത്തിൽ ഉള്ള കാര്യങ്ങൾ ഇല്ലെന്നും, ഉള്ള കാര്യങ്ങൾ ഇല്ലെന്നും ഒക്കെ തോന്നാം. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.