Health Tips: ഹൈപ്പർടെൻഷനുള്ളവർക്ക് ചായ കുടിക്കാമോ? കുടിച്ചാൽ?

Drinking Tea In Hypertension:ചായയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകളെ കാറ്റെച്ചിൻസ് എന്നാണ് അറിയപ്പെടുന്നത് ഇവ ശരീരത്തിന് ഗുണം ചെയ്യും എന്നാണ് കണ്ടെത്തൽ  

Written by - Zee Malayalam News Desk | Last Updated : Jul 8, 2022, 04:07 PM IST
  • ഇന്ത്യക്കാർക്ക് ഏറ്റവും അധികം ഇഷ്ടം പാൽ ഒഴിച്ച തയ്യാറാക്കുന്ന ചായയാണ്
  • ശരീരത്തിന് പാൽ ചായ കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നാണ് കണ്ടെത്തൽ
  • ചായയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷകരവുമാണ്
Health Tips: ഹൈപ്പർടെൻഷനുള്ളവർക്ക് ചായ കുടിക്കാമോ? കുടിച്ചാൽ?

ഒരു പക്ഷെ ഇന്ത്യയിലായിരിക്കും ഏറ്റവും അധികം ആളുകൾ ചായകുടിക്കാൻ ഉണ്ടാവുക.ചായ ഊർജം നൽകുകയും ക്ഷീണത്തിൽ നിന്ന് ആശ്വസം ലഭിക്കുകയും ചെയ്യും. എന്നാൽ ചായകുടി അധികമായാൽ  വിശപ്പ് കുറയുകയും കഫീൻ ശരീരത്തിൽ മറ്റ് ചില പ്രശ്നങ്ങളുണ്ടാക്കുമെന്നും പറയുന്നു. എന്നാൽ ആൻറി ഓക്സിഡൻറുകൾ ധാരാളമായി കാണുന്ന ചിലതരം ചായകളുണ്ട് അവ ശരിക്കും ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.ചമോമൈൽ ടീ, ബ്ലാക്ക് ടീ,ഗ്രീൻ ടീ എന്നിവ ഇതിന് ഉദാഹരണമാണ്

 ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് ചായ ആകാമോ ? അതാണ് പരിശോധിക്കേണ്ടത്.

എന്താണ് യാഥാർത്ഥ്യം?

ചായയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകളെ കാറ്റെച്ചിൻസ് എന്നാണ് അറിയപ്പെടുന്നത്. ഇവ മിനുസമാർന്ന പേശി കോശങ്ങളുടെ പ്രോട്ടീൻ ചാനലുകൾ ശരീരത്തിൽ തുറക്കുന്നു. ഇത് പൊട്ടാസ്യം അയോണിനെ മാറ്റുന്നു. ഇത്തരത്തിൽ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ ഹൃദയസംബന്ധമായ പല രോഗങ്ങളും കുറയ്ക്കാനും ചായ സഹായിക്കുന്നു എന്നാണ് Medicalnewstoday-യുടെ പഠനം

ALSO READ: Kidney Stone: മൂത്രത്തിൽ കല്ല് പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഏഴ് പരിഹാര മാർ​ഗങ്ങൾ

പാൽ ചായയ്ക്കും പ്രയോജനം ലഭിക്കുമോ?

ഇന്ത്യക്കാർക്ക് ഏറ്റവും അധികം ഇഷ്ടം പാൽ ഒഴിച്ച തയ്യാറാക്കുന്ന ചായയാണ്. എന്നാൽ ശരീരത്തിന് പാൽ ചായ കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നാണ് കണ്ടെത്തൽ. അത് കൊണ്ട് തന്നെ പാൽ ചായ മറ്റ് ചായകൾ പോലെ പ്രയോജനകരമല്ല. അതിനാൽ പാൽ ചായയേക്കാൾ മുൻ ഗണന മറ്റ് ചായകൾക്ക് കൊടുക്കുന്നതാണ് നല്ലത്.ചായയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷകരമാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ചായയിലടങ്ങിയ ഫ്ലൂറൈഡുകൾ അസ്ഥികൾക്ക് ദോഷകരമാണെന്ന് ലണ്ടനിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News