Treadmill Vs Walk: ട്രെഡ്മിൽ Vs ഔട്ട്ഡോർ നടത്തം; ഏതാണ് ഗുണകരം

Treadmill Vs Walk:  വളരെ എളുപ്പത്തിൽ യാതൊരു ചിലവുമില്ലാതെ ദിനചര്യയിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒരു മികച്ച വ്യായമമാണ് ഔട്ട്ഡോർ നടത്തം എന്നത്.  രാവിലെയോ വൈകുന്നേരമോ അര മണിക്കൂര്‍ എങ്കിലും നടക്കുന്നത് നിങ്ങളുടെ  ആരോഗ്യത്തില്‍ വലിയ മാറ്റങ്ങളാവും വരുത്തുക. 

Written by - Zee Malayalam News Desk | Last Updated : May 8, 2023, 11:02 PM IST
  • വളരെ എളുപ്പത്തിൽ യാതൊരു ചിലവുമില്ലാതെ ദിനചര്യയിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒരു മികച്ച വ്യായമമാണ് ഔട്ട്ഡോർ നടത്തം
Treadmill Vs Walk: ട്രെഡ്മിൽ Vs ഔട്ട്ഡോർ നടത്തം; ഏതാണ് ഗുണകരം

Treadmill Vs Walk: വ്യായാമം നമ്മടെ ശരീരത്തിന്‍റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്.  ഏറെ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല വ്യായാമമാണ് നടത്തം. ദിവസേന അര മണിക്കൂര്‍ എങ്കിലും നടക്കുക എന്നത് ഒരു ശീലമാക്കിയാല്‍ ഒത്തിരിയേറെ അസുഖങ്ങളില്‍ നിന്നും നമുക്ക് രക്ഷപെടാം.. 

Also Read:   Diabetes Ayurvedic Treatment: പ്രമേഹം കുറയ്ക്കാന്‍ ഇനി മരുന്ന് വേണ്ട, അത്ഭുതം കാട്ടും ഈ ആയുർവേദ ഔഷധങ്ങൾ!! 

ഏറ്റവും ലളിതമായ വ്യായാമങ്ങളിൽ ഒന്നായ നടത്തത്തിന് ആരോഗ്യഗുണങ്ങളും  ഏറെയാണ്. ഹൃദ്രോഗം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം , കാൻസർ, ടൈപ്പ് 2 പ്രമേഹം  തുടങ്ങിയ വിവിധ രോഗാവസ്ഥകളിൽ നിന്നും ആശ്വാസം നേടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും നടത്തം സഹായിക്കും. 

Also Read: Carom Seeds Benefits: അല്പം അയമോദകം ഉണ്ടെങ്കില്‍ ഈ രോഗങ്ങള്‍ പമ്പ കടക്കും
 

വളരെ എളുപ്പത്തിൽ യാതൊരു ചിലവുമില്ലാതെ ദിനചര്യയിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒരു മികച്ച വ്യായമമാണ് ഔട്ട്ഡോർ നടത്തം എന്നത്.  രാവിലെയോ വൈകുന്നേരമോ അര മണിക്കൂര്‍ എങ്കിലും നടക്കുന്നത് നിങ്ങളുടെ  ആരോഗ്യത്തില്‍ വലിയ മാറ്റങ്ങളാവും വരുത്തുക. 

ഇന്ന് സ്ഥല സമയ പരിമിതിമൂലം പലരും നടത്തത്തിന് ട്രെഡ്‌മില്ലിനെയാണ് ആശ്രയിക്കുന്നത്.  സാധാരണ  നടത്തവും ട്രെഡ്‌മില്ലിലെ നടത്തവും,   ഈ രണ്ട് രീതികളും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും അവയുടെ സ്വഭാവം സമാനമല്ല.  അതായത് അവയുടെ ലത്തെ ബാധിക്കുന്ന ചില ഘടകങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ട്രെഡ്മിൽ Vs ഔട്ട്ഡോർ നടത്തം, എന്താണ് പ്രത്യേകതകള്‍, ഗുണങ്ങള്‍ അറിയാം 

പുറത്ത് നടക്കാനിറങ്ങുന്നയാൾ എപ്പോഴും  കാറ്റിന് എതിർദിശയിൽ വേണം നടക്കേണ്ടത്. ഇത് വ്യയാമം കൂടുതൽ ഫലപ്രദമാക്കുകയും കലോറി വേഗത്തിൽ എരിയാന്‍ സഹായിയ്ക്കുകയും ചെയ്യുന്നു. എന്നാൽ ട്രെഡ്‌മില്ലിലെ വ്യായാമത്തിൽ കാറ്റിന്‍റെ പ്രതിരോധം ഇല്ലാത്തതിനാൽ മെച്ചപ്പെട്ട ഫലം വൈകിയേ ലഭിക്കൂ. 

നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെ ഭൂപ്രകൃതിയും ഏറെ സ്വാധീനിക്കുന്നു. ട്രെഡ്‌മില്ലിലെ വ്യായാമത്തിൽ ഭൂപ്രകൃതിയുടെ പ്രധാന്യം ഉണ്ടാവുന്നില്ല.  സ്വാഭാവിക നടത്തം നമ്മെ സമതല പ്രദേശം, കുന്നുകൾ മലഞ്ചെരിവുകൾ തുടങ്ങി വ്യത്യസ്തമായ പ്രതലത്തില്‍ നയിക്കുന്നതിനാല്‍ ഇത് പേശികൾക്ക് കരുത്തേകുകയും മികച്ച ഫലം നൽകുകയും ചെയ്യുന്നു.

ഔട്ട്ഡോർ നടത്തിലൂടെയുണ്ടാകുന്നത് സ്വാഭാവിക ചലനമാണ്. എന്നാൽ കൃതൃമ ചലനമാണ് ട്രെഡ്‌മില്ലിൽ ഉണ്ടാകുന്നത്.  ഇത് നടത്തം നല്‍കുന്ന ഫലങ്ങളില്‍ പ്രതിഫലിക്കും. 
 
സ്വാഭാവിക നടത്തം  നമുക്ക് മാനസിക ഉന്മേഷം പ്രദാനം ചെയ്യുന്നു. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള നടത്തിലൂടെ ധാരാളം രസകരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുമെന്നും മനസികാരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യുകയും ചെയ്യുന്നു. എന്നാൽ ട്രെഡ്മില്ലിന് ഇത്തരമൊരു അനുഭവം പകരാൻ സാധിക്കില്ല.

പുറത്ത് നടന്നിറങ്ങുന്നത് പ്രകൃതിയെ കണ്ടറിഞ്ഞും ശുദ്ധവായു ശ്വസിച്ചുമുള്ള വ്യായാമമാണ് പ്രദാനം ചെയ്യുന്നത്. ഇത് സമ്മർദം കുറയ്ക്കാന്‍ സഹായകമാണ്. എന്നാൽ, ഒരു ട്രെഡ്‌മില്ലിലെ നടത്തം കൂടുതൽ നിയന്ത്രിതവും സുരക്ഷിതവുമാണ്.   ഔട്ട്ഡോർ നടത്തം പ്രയാസകരമാകുമ്പോൾ, അതായത്,  കാലാവസ്ഥ അടക്കമുള്ള പ്രതികൂല സാഹചര്യങ്ങൾ ഉള്ള അവസരത്തില്‍  സ്വീകരിക്കാൻ കഴിയുന്ന മികച്ച രീതിയാണ് ട്രെഡ്‌മിൽ വ്യയാമം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News