ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കാനും ക്ഷീണമകറ്റാനും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് നാരങ്ങാ വെള്ളം.
സിട്രിക് ആസിഡിന്‍റെ കലവറയായ നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് കൊണ്ട് നിരവധിയാണ് ഗുണങ്ങളുണ്ടെന്നു പലര്‍ക്കും അറിയില്ല.
കിഡ്നി സ്റ്റോണ്‍ തടയാന്‍ നാരങ്ങാവെള്ളം ഉത്തമമാണ്. കാത്സ്യം കല്ലുകള്‍ അടിയാതിരിക്കാന്‍ ഏറ്റവും ഉത്തമം സിട്രിക് ആസിഡിന്‍റെ അളവ് വര്‍ധിപ്പിക്കുക എന്നതാണ്.
½ കപ്പ് നാരങ്ങാനീര് എങ്കിലും ദിവസവും ശരീരത്തില്‍ എത്തുന്നത് ശരീരത്തിന് ഉന്മേഷം നല്‍കാനും ആരോഗ്യം കാക്കാനും ഏറെ നല്ലതാണ്.
രാവിലെ ഉണര്‍ന്നാല്‍ ചെറുചൂട് വെള്ളത്തില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും. വെറും വയറ്റില്‍ കുടിക്കുന്ന ഈ പാനീയം ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാനും സഹായിക്കും.
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നാരങ്ങാ വെള്ളത്തിനു സാധിക്കും. അടിക്കടി വരുന്ന ചെറിയ ജലദോഷമൊക്കെ മാറാന്‍ നാരങ്ങാ വെള്ളം ശീലിച്ചാല്‍ മതിയാകും.
ധാരാളം ആന്‍റി ഓക്സിഡന്‍റ്,വൈറ്റമിന്‍ സി എന്നിവ അടങ്ങിയതാണ് നാരങ്ങ. ¼ കപ്പ് നാരങ്ങാ നീരില്‍ 23.6 ഗ്രാം വൈറ്റമിന്‍ സി ഉണ്ട്. അതായത് ഒരുദിവസം നമ്മള്‍ക്ക് ആവശ്യമായത്തിന്‍റെ 30 ശതമാനത്തിലേറെ.
വായ് നാറ്റം, നാക്ക് വല്ലാത്തെ ഉണങ്ങുക എന്നിവയ്ക്കെല്ലാം പ്രതിവിധി നാരങ്ങയിലുണ്ട്. മീനും ഇറച്ചിയുമൊക്കെ കഴിച്ച ശേഷം ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കുടിക്കുന്നത് വായ്‌നാറ്റം അകറ്റും.
പെക്ടിന്‍ എന്ന ഫൈബര്‍ നാരങ്ങയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഭാരം കുറയ്ക്കാന്‍ നാരങ്ങ ആഹാരത്തില്‍ ഉള്‍പ്പെടുന്നത് നല്ലതാണ്.
നാരങ്ങാ വെള്ളം കുടിച്ചാല്‍ വയര്‍ നിറഞ്ഞ പോലെ തോന്നിക്കുന്നത് ഇതുകൊണ്ടാണ്.പ്രകൃതിദത്തമായ നാരങ്ങയാണ് ഉപയോഗിക്കേണ്ടത്. കടയില്‍ നിന്നും വാങ്ങുന്ന നാരങ്ങാ ഫ്ലേവര്‍ ഒന്നും യഥാര്‍ഥ നാരങ്ങയ്ക്ക് ഒപ്പം എത്തില്ല എന്നോര്‍ക്കുക.
ഓറഞ്ച് , വെള്ളരിക്ക എന്നിവ ചേര്‍ത്തും നാരങ്ങാവെള്ളം കുടിക്കാം. മിന്‍റ് ഇല, ഇഞ്ചി, കറുവാപട്ട എന്നിവ ചേര്‍ത്തും നാരങ്ങാ വെള്ളം കുടിക്കുന്നത് ഉത്തമമാണ്.