ബിജെപി ഭയക്കുന്ന ഒരേ ഒരു പാർട്ടി ആം ആദ്മി; കേജ്രിവാൾ

ജനക്ഷേമ പ്രവർത്തനങ്ങൾ ആണ് ആപ്പ് ചെയ്യുന്നതെന്നും ആ ബോധ്യമാണ് ബിജെപി ആപ്പിനെ ഭയക്കുന്നതിന്റെ കാരണമെന്നും അരവിന്ദ് കേജ്രിവാൾ പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Feb 11, 2024, 11:32 PM IST
  • പഞ്ചാബിലെ ഖദൂർ സാഹിബ്‌ ലോകസഭ മണ്ഡലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  • ഡൽഹിയിലേ 7 ലോകസഭ സീറ്റുകളും ഞങ്ങൾക്ക് തരാൻ ആണ് ജനങ്ങളുടെ തീരുമാനമെന്നും, പഞ്ചാബിലെ 13 ലോകസഭ സീറ്റുകൾ കൂടി ഞങ്ങള്ക്ക് തന്നാൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നും കേജ്രിവാൾ പഞ്ചാബിൽ പറഞ്ഞു.
ബിജെപി ഭയക്കുന്ന ഒരേ ഒരു പാർട്ടി ആം ആദ്മി; കേജ്രിവാൾ

ന്യൂഡൽഹി; ബിജെപി ഭയക്കുന്ന ഒരേ ഒരു പാർട്ടി ആം ആദ്മിയെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീണറുമായ അരവിന്ദ് കേജ്രിവാൾ. ആപ്പിന്റെ വിജയം ആർക്കും തടയാൻ സാധിക്കില്ലെന്നും, അത്തരത്തിൽ ഉള്ള ജനക്ഷേമ പ്രവർത്തനങ്ങൾ ആണ് ആപ്പ് ചെയ്യുന്നതെന്നും ആ ബോധ്യമാണ് ബിജെപി ആപ്പിനെ ഭയക്കുന്നതിന്റെ കാരണമെന്നും അരവിന്ദ് കേജ്രിവാൾ പറഞ്ഞു.

പഞ്ചാബിലെ ഖദൂർ സാഹിബ്‌ ലോകസഭ മണ്ഡലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലേ 7  ലോകസഭ സീറ്റുകളും ഞങ്ങൾക്ക് തരാൻ ആണ് ജനങ്ങളുടെ തീരുമാനമെന്നും, പഞ്ചാബിലെ 13 ലോകസഭ സീറ്റുകൾ കൂടി ഞങ്ങള്ക്ക് തന്നാൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും  സഫലമാകുമെന്നും കേജ്രിവാൾ പഞ്ചാബിൽ പറഞ്ഞു.

ALSO READ:  അച്ഛനമ്മമാർ എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നിരാഹാരം കിടക്കണം’; കുട്ടികളോടുള്ള ശിവസേന എംഎൽഎയുടെ ആഹ്വാനം വിവാദത്തിൽ

ഡൽഹിയിലും പഞ്ചാബിലും സർക്കാർ രൂപീകരിക്കാൻ പാർട്ടിക് കഴിഞ്ഞെന്നും, കഴിഞ്ഞ 75 വർഷമായി അഴിമതി നിറഞ്ഞ സർക്കാരുകളുടെ കീഴിലായിരുന്നു പഞ്ചാബ്, എന്നാൽ 75 വർഷത്തിന് ശേഷമാണ് പഞ്ചാബ് സർക്കാർ ഒരു സ്വകാര്യ പവർ പ്ലാന്റ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News