തമിഴ്നാട്‌ രാഷ്ട്രീയ പ്രതിസന്ധി: കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം ഇന്ന്‍ തമിഴ്നാട് സെക്രട്ടറിയേറ്റിലെത്തും

തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി ഒ.പനീർശെൽവം ഇന്ന് തമിഴ്നാട് സെക്രട്ടറിയേറ്റിലെത്തും. ഇന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തുമെന്ന് പനീർശെൽവം ഞായറാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും ഇന്ന് ഓഫീസിലെത്തും. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഗവര്‍ണര്‍ക്ക് ശശികലയും പന്നീര്‍സെല്‍വവും ആശംസകള്‍ നേര്‍ന്നു.

Last Updated : Feb 13, 2017, 01:49 PM IST
തമിഴ്നാട്‌ രാഷ്ട്രീയ പ്രതിസന്ധി: കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം ഇന്ന്‍ തമിഴ്നാട് സെക്രട്ടറിയേറ്റിലെത്തും

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി ഒ.പനീർശെൽവം ഇന്ന് തമിഴ്നാട് സെക്രട്ടറിയേറ്റിലെത്തും. ഇന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തുമെന്ന് പനീർശെൽവം ഞായറാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും ഇന്ന് ഓഫീസിലെത്തും. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഗവര്‍ണര്‍ക്ക് ശശികലയും പന്നീര്‍സെല്‍വവും ആശംസകള്‍ നേര്‍ന്നു.

ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനായി പാർട്ടി തീരുമാനമെടുത്തതിന് പിന്നാലെ അദ്ദേഹം ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു. തുടർന്ന് വൈകിട്ട് മറീന ബീച്ചിലെ ജയയുടെ ശവകുടീരത്തിന് അടുത്തെത്തി ധ്യാനിച്ച ശേഷം തന്നെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ശശികല നിർബന്ധിപ്പിച്ച രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.

എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച ഹര്‍യുംജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ എംകെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ഡി എം കെയും ഇന്ന് വൈകിട്ട് യോഗം വിളിച്ചിട്ടുണ്ട്.

Trending News