മോദിയെ വെല്ലുവിളിക്കാന്‍ കെസിയും പാര്‍ലമെന്റില്‍;കെസിയുടെ വാര്‍ റൂം ഇനി രാജ്യസഭയില്‍!

എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്നും  രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപെട്ടു.

Last Updated : Jun 19, 2020, 07:04 PM IST
മോദിയെ വെല്ലുവിളിക്കാന്‍ കെസിയും പാര്‍ലമെന്റില്‍;കെസിയുടെ വാര്‍ റൂം ഇനി രാജ്യസഭയില്‍!

ജയ്പൂര്‍:എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്നും  രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപെട്ടു.

ബിജെപി ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ചാണ് കെസി വേണുഗോപാലിന്റെ വിജയം.

ബിജെപി എംഎല്‍എമാരെ കൂറ് മാറ്റുന്നതിന് തടയിടുന്നതിനായി റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ്‌ അവരുടെ 
ദേശീയ നേതാവിന്‍റെ സാന്നിധ്യം പാര്‍ലമെന്റില്‍ ഉറപ്പ് വരുത്തുന്നതിന് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയും ചെയ്തു.

കെസി വേണുഗോപാല്‍ രാജസ്ഥാനിലെത്തുകയും മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായും കൂടിക്കാഴ്ച നടത്തുകയും 
പാര്‍ട്ടി ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

കെസി വേണുഗോപാല്‍ രാജ്യസഭയില്‍ എത്തുന്നതോടെ കോണ്‍ഗ്രസിന്‌ കൂടുതല്‍ ഊര്‍ജസ്വലത കൈവരും എന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.

നിലവില്‍ കോണ്‍ഗ്രസ്‌ പാര്‍ലമെന്റില്‍ നേതൃദാരിദ്ര്യം അനുഭവിക്കുകയാണ്.പാര്‍ട്ടിക്ക് ലോക് സഭയില്‍ നല്ലൊരുപങ്ക് എംപിമാര്‍ കേരളത്തില്‍ നിന്നാണ് 
എന്നത് കൊണ്ട് തന്നെ കെസി വേണുഗോപാല്‍ കൂടി രാജ്യസഭയില്‍ എത്തുന്നത് കോണ്‍ഗ്രസ്‌ പാര്‍ലമെന്‍ററി പാര്‍ട്ടിക്ക് കൂടുതല്‍ ശക്തി പകരും 
എന്നാണ് കോണ്‍ഗ്രെസ് ഹൈകമാന്‍ഡിന്റെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുന്നില്‍ നിന്ന് നയിക്കുന്ന 

ഭരണപക്ഷത്തെ തളയ്ക്കുന്നതിനും ഭരണപക്ഷത്തിന് എതിരെ പ്രതിഷേധിക്കുന്നതിനും പാര്‍ട്ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി രാജ്യസഭയില്‍ എത്തുന്നതോടെ 
കഴിയുമെന്നും കോണ്‍ഗ്രസ്‌ കണക്കുകൂട്ടുന്നു.

Also Read:മണിപ്പൂര്‍;കോണ്‍ഗ്രസ്‌ തന്ത്രപരമായി നീങ്ങുന്നു;വടക്ക് കിഴക്കന്‍ മേഖലയില്‍ തിരിച്ച് വരവിന് പാര്‍ട്ടി തുടക്കമിടുന്നു!

 

രണ്ട് തവണ ലോക്സഭയില്‍ അംഗമായിരുന്ന കെസി വേണുഗോപാല്‍ ആദ്യമായാണ് രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപെടുന്നത്.

Trending News