പരാമര്‍ശങ്ങള്‍ ഇന്ത്യയ്ക്കെതിരെ; കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണം!!

രാഹുല്‍ഗാന്ധി എന്ത് സംസാരിച്ചാലും പാക്കിസ്ഥാനില്‍ ആര്‍പ്പുവിളിയാണെന്നും അമിത് ഷാ വ്യക്തമാക്കി. 

Last Updated : Sep 1, 2019, 07:33 PM IST
പരാമര്‍ശങ്ങള്‍ ഇന്ത്യയ്ക്കെതിരെ; കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണം!!

ദാദ്ര നാഗര്‍ ഹാവേലി: പ്രസ്താവനകളും പരാമര്‍ശങ്ങളും ഇന്ത്യക്കെതിരെ ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 

ദാദ്ര നാഗര്‍ ഹാവേലിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരയും ഷാ രൂക്ഷമായി വിമര്‍ശിച്ചത്. 

കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ രാജ്യം മുഴുവന്‍ പിന്തുണക്കുമ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും അതിനെ എതിര്‍ക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

കശ്മീര്‍ വിഷയത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ കത്തില്‍ പോലും ഉള്‍പ്പെടുത്തിയെന്നും രാഹുല്‍ഗാന്ധി എന്ത് സംസാരിച്ചാലും പാക്കിസ്ഥാനില്‍ ആര്‍പ്പുവിളിയാണെന്നും അമിത് ഷാ വ്യക്തമാക്കി. 

ഇന്ത്യന്‍ സൈന്യം നടത്തിയ ബാലക്കോട്ട് ആക്രമണത്തിന്‍റെയും സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‍റെയും ആധികാരികത കോണ്‍ഗ്രസ് ചോദ്യം ചെയ്‌തെന്ന് കുറ്റപ്പെടുത്തിയ അമിത് ഷാ ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്‍ക്കൊപ്പമാണ് രാഹുല്‍ഗാന്ധി അണിനിരക്കുന്നതെന്നും വ്യക്തമാക്കി. 

കൂടാതെ, കശ്മീരില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണെന്നും ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. 

Trending News