CAA: ഒരുമിച്ച് പൊരുതണം, കേരളം മാതൃക -കനിമൊഴി

പൗരത്വ നിയമഭേദഗകതിക്കെതിരെ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ പ്രതിഷേധം. ചെന്നൈയില്‍ കനിമൊഴിയും കാഞ്ചിപുരത്ത് സ്റ്റാലിനും പ്രതിഷേധത്തിന് നേതൃത്വം നല്‍കി. 

Last Updated : Dec 17, 2019, 01:13 PM IST
  • കേരളത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും അണിനിരന്ന് നടത്തിയ പ്രതിഷേധം ഉദാഹരണമായി കാട്ടിയായിരുന്നു കനിമൊഴിയുടെ പ്രസ്താവന.
CAA: ഒരുമിച്ച് പൊരുതണം, കേരളം മാതൃക -കനിമൊഴി

ചെന്നൈ: പൗരത്വ നിയമഭേദഗകതിക്കെതിരെ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ പ്രതിഷേധം. ചെന്നൈയില്‍ കനിമൊഴിയും കാഞ്ചിപുരത്ത് സ്റ്റാലിനും പ്രതിഷേധത്തിന് നേതൃത്വം നല്‍കി. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രതിഷേധം നടത്തുമെന്ന് ഡിഎംകെ നേതാവ് കനിമൊഴി

മതത്തിന്‍റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കനിമൊഴി പറഞ്ഞു. 

കേരളത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും അണിനിരന്ന് നടത്തിയ പ്രതിഷേധം ഉദാഹരണമായി കാട്ടിയായിരുന്നു കനിമൊഴിയുടെ പ്രസ്താവന.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ഉയര്‍ന്നു വരണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. 

ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനുള്ള നിയമങ്ങൾ ഡി.എം.കെ അംഗീകരിക്കില്ലെന്ന്​ ചെന്നൈയിൽ കലക്​ടറേറ്റിന്​ മുന്നില്‍ നടന്ന റാലിയില്‍ കനിമൊഴി പറഞ്ഞു.

നിയമഭേദഗതിയിൽ ശ്രീലങ്കൻ തമിഴ്​ വംശജരെ ഉൾപ്പെടുത്താതിരുന്നത്​ വിവേചനമാണ്​. മതത്തി​​ന്‍റെ പേരിൽ നിയമത്തിലുള്ള വേർതിരിവുകൾ അംഗീകരിക്കാനാവില്ലെന്നും കനിമൊഴി കൂട്ടിച്ചേർത്തു. 

ബി.ജെ.പിയുടെ സഖ്യകക്ഷിയായ സംസ്ഥാനത്തെ ഭരണകക്ഷി എ.​ഐ.എ.ഡി.എം.കെ രാജ്യത്തിന്​ തന്നെ നാണക്കേടാണെന്നും അവർ വിമർശിച്ചു.

ചെപോക്കിൽ നടന്ന പ്രകടനത്തിന്​ ഡി.എം.കെ എം.പി ദയാനിധി മാരനാണ്​ നേതൃത്വം നൽകിയത്​. പ്രതിഷേധ റാലികളിൽ സ്ത്രീകള്‍ ഉള്‍പ്പടെ ആയിരങ്ങളാണ് അണിനിരന്നത്. 

Trending News