രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‍ലോട്ട് അ​ധി​കാ​ര​മേ​റ്റു

രാജസ്ഥാന്‍റെ പുതിയ സാരഥിയായി അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് അ​ധി​കാ​ര​മേ​റ്റു. ഒപ്പം ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു.

Last Updated : Dec 17, 2018, 12:24 PM IST
രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‍ലോട്ട് അ​ധി​കാ​ര​മേ​റ്റു

ജ​യ്പൂ​ര്‍: രാജസ്ഥാന്‍റെ പുതിയ സാരഥിയായി അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് അ​ധി​കാ​ര​മേ​റ്റു. ഒപ്പം ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു.

ജ​യ്പൂ​രി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആ​ല്‍​ബ​ര്‍​ട്ട് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഇരുവരും അധികാരമേറ്റത്. ചടങ്ങില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങി നിരധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നു. കൂടാതെ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, എന്‍.സി.പി നേതാവ് ശരദ് പവാര്‍ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി, എന്നിവരായിരുന്നു അതില്‍ പ്രമുഖര്‍.  ​രാജ​സ്ഥാ​ന്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെയും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

എന്നാല്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി അദ്ധ്യക്ഷ മായാവതി തുടങ്ങിയവര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.

മൂ​ന്നാം ത​വ​ണ​യാ​ണ് അശോക് ഗെ​ഹ്‌ലോ​ട്ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​ല്‍​ക്കു​ന്ന​ത്. 199 സീറ്റുകളില്‍ 99 സീറ്റില്‍ വിജയിച്ചാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

 

 

 

Trending News