പട്ന: ബിഹാറിൽ വീണ്ടും വിഷമദ്യദുരന്തം. ഈസ്റ്റ് ചമ്പാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. 20 പേർ മോതിഹാരി, മുസഫർനഗർ എന്നിവിടങ്ങളിലെ ആശുപത്രികളിലായി ചികിത്സയിലാണ്. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. കൂടാതെ എട്ട് പേർക്ക് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. തുർക്കൗലിയയിൽ വിൽപന നടത്തിയ മദ്യം കഴിച്ചവരാണ് മരിച്ചത്. അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വിഷമദ്യ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം നിതീഷ് സർക്കാരിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി ആരോപിച്ചു.
ദുരന്തത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ 76 മദ്യക്കടത്തുകാർ പിടിയിലായി. ഇവരിൽനിന്നു 6,000 ലിറ്റർ വ്യാജമദ്യവും പിടികൂടി നശിപ്പിച്ചു. അതിനിടെ അഞ്ച് എസ്എച്ച്ഒമാരെ സംഭവത്തിൽ സസ്പെൻഡ് ചെയ്തു. 2023ന്റെ തുടക്കത്തിൽ സാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 72 പേരാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...