പൗരത്വ ബില്‍ ഭേദഗതി പ്രതിഷേധം: അസമില്‍ ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ്

പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ക്രമസമാധാന നിയമ നടപടികളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 

Last Updated : Dec 13, 2019, 12:03 PM IST
  • അസമിലെ ദി​ബ്രു​ഗ​ഡ്, ഗുവാഹത്തി എന്നിവിടങ്ങളി​ല്‍ പ്രഖ്യാപിച്ചിരുന്ന 48 മണിക്കൂര്‍ ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചിരിയ്ക്കുകയാണ്‌
  • ക​ര്‍​ഫ്യൂവില്‍ 5 മണിക്കൂര്‍ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്
  • അതായത്, രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ക​ര്‍​ഫ്യൂവില്‍ ഇളവ് നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു
പൗരത്വ ബില്‍ ഭേദഗതി പ്രതിഷേധം: അസമില്‍ ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ക്രമസമാധാന നിയമ നടപടികളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 

അസമിലെ ര​ണ്ടി​ട​ങ്ങ​ളി​ല്‍ പ്രഖ്യാപിച്ചിരുന്ന 48 മണിക്കൂര്‍ ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചിരിയ്ക്കുകയാണ്. ദി​ബ്രു​ഗ​ഡ്, ഗുവാഹത്തി എന്നിവിടങ്ങളിലാണ്‌ ക​ര്‍​ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. ക​ര്‍​ഫ്യൂവില്‍ 5 മണിക്കൂര്‍ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ക​ര്‍​ഫ്യൂവില്‍ ഇളവ് നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ ഓൾ അസം സ്റ്റുഡന്‍റ്സ് യൂണിയൻ ആഹ്വാനം ചെയ്ത നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഗുവാഹത്തിയിലെ ചന്ദമാരി പ്രദേശത്ത് തടിച്ചുകൂടിയതായാണ് റിപ്പോര്‍ട്ട്. 

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പസായതോടെ വ്യാഴാഴ്‌ച മുതലാണ് അസമിലും ത്രിപുരയിലും വന്‍ തോതില്‍ പ്രതിഷേധം ആളിക്കത്തിയത്‌. 

അതേസമയം, സംസ്ഥാനത്ത് ക്രമസമാധാനനില തകരുന്ന അവസ്ഥയില്‍ സര്‍ക്കാര്‍, പോലീസ് തലപ്പത്ത് അഴിച്ചു പണി നടത്തിയിരിക്കുകയാണ്. വിവിധ ജില്ലകളിലെ പോലീസ് മേലുദ്യോഗസ്ഥരെ സ്ഥലം മാറ്റി. 

കൂടാതെ, 
ഇ​ന്‍റ​ര്‍​നെ​റ്റ് മൊ​ബൈ​ല്‍ സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നത് 48 മണിക്കൂർ കൂടി നീട്ടി. അതായത് ശനിയാഴ്ച 12 മണിവരെ 
ഇ​ന്‍റ​ര്‍​നെ​റ്റ് മൊ​ബൈ​ല്‍ സേവനങ്ങൾ ലഭ്യമായിരിക്കില്ല. 

വ്യാഴാഴ്‌ച ദിവസം മുഴുവന്‍ അസം ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ പ്രതിഷേധാഗ്നിയില്‍ എരിയുകയായിരുന്നു. ജനങ്ങള്‍ നടത്തുന്ന കടുത്ത പ്രതിഷേധവും ആക്രമണ സംഭവങ്ങളും കണക്കിലെടുത്ത് അസമിലെ രണ്ട് പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

അതേസമയം, ബില്ലിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. വാഹനങ്ങളും മറ്റു൦ അഗ്നിക്കിരയാക്കി. സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഗതാഗത സംവിധാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കൊല്‍ക്കത്ത-അസം, ദി​ബ്രു​ഗ​ഡ് എന്നിവിടങ്ങളിലേക്കുള്ള വി​മാ​ന സ​ര്‍​വീ​സു​കളും അസമില്‍ നിരവധി പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. 

കൂടാതെ, അ​സാമി​ലെ നാ​ലി​ട​ങ്ങ​ളി​ല്‍ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ കേ​ന്ദ്രം ആ​സാ​മി​ലെ ഗുവാഹത്തി ആയതിനാല്‍ ന​ഗ​ര​ത്തി​ല്‍ ക​ര​സേ​ന​യു​ടെ ര​ണ്ട് കോ​ളം ഫ്ലാ​ഗ് മാ​ര്‍​ച്ച്‌ ന​ട​ത്തി. ടി​ന്‍​സു​കി​യ, ദി​ബ്രു​ഗ​ഡ്, ജോ​ര്‍​ഹാ​ത് ജി​ല്ല​ക​ളി​ലും സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

കൂടാതെ, നിരവധി സ്ഥലങ്ങളില്‍ ബി​ജെ​പി പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യതായാണ് റിപ്പോര്‍ട്ട്. ദി​ബ്രു​ഗ​ഡി​ലേ​യും ദിസ്പു​രി​ലേ​യും ബി​ജെ​പി പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടാതെ, അസം ​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നാ​വാ​ളി​ന്‍റെ​യും കേ​ന്ദ്ര​മ​ന്ത്രി രാ​മേ​ശ്വ​ര്‍ ടെ​ലി​യു​ടേ​യും വീ​ടു​ക​ള്‍​ക്കു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി ഇതിനെ തുടര്‍ന്ന് ദി​ബ്രു​ഗ​ഡി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു. ഒരു കേന്ദ്ര മന്ത്രിയുടേയും രണ്ട് ബിജെപി നേതാക്കളുടേയും വീടുകള്‍ അഗ്നിക്കരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മുസ്ലിം ഇതര മതവിഭാഗങ്ങളിലെ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ബില്‍, തങ്ങളുടെ സാംസ്‌കാരികവും ഭാഷാപരവുമായ സവിശേഷതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് അസമില്‍ പ്രതിഷേധം. പുറത്തുനിന്നെത്തുന്നവര്‍ക്ക് സ്ഥിരതാമസ അനുമതിയും പൗരത്വവും നല്‍കുന്നതോടെ ഗോത്രവര്‍ഗക്കാരുടെ ജീവിതമാര്‍ഗവും നഷ്ടപ്പെടുമെന്ന ഭയവും ഇവിടുത്തുകാര്‍ക്കുണ്ട്.

Trending News