ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കെ ഇന്ത്യാ സഖ്യത്തിൽ വീണ്ടും അസ്വാരസ്യങ്ങൾ. ഇന്ത്യ സഖ്യത്തിന്റെ ഇന്ന് മുംബൈയിൽ നടക്കുന്ന മെഗാറാലിയിൽ സിപിഎമ്മും, സിപിഐയും പങ്കെടുക്കില്ല. രാഹുൽ ഗാന്ധിയുടേയും കെ സി വേണുോപാലിന്റേയും സ്ഥാനാർഥിത്വത്തിന്റെ പേരിലാണ് ഇരുപാർട്ടികളും ഇപ്പോൾ മുഷിഞ്ഞിരിക്കുന്നത്. രാഹുൽ ഗാന്ധിയും കെ സിവേണുഗോപാലും മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിനെതിരാണെന്നാണ് ഇടതുനേതാക്കൾ ആരോപിക്കുന്നത്. കൂടാതെ തിരഞ്ഞെടുപ്പിൽ പല പാർട്ടികൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ALSO READ: മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കേജ്രിവാളിന് ഇ.ഡിയുടെ ഒൻപതാം സമൻസ്
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്
ന്യൂഡൽഹി: ബിജെപിക്കെതിരായ അപകീർത്തി കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് സമൻസ്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് സമൻസിൽ പറയുന്നത്. ജാർഖണ്ഡ് കോടതിയാണ് ഈ മാസം 27ന് ചായ്ബോസ കോടതിയിലെത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിരിക്കുന്നത്. ബിജെപിയിൽ ഏത് കൊലപാതകിക്കും അധ്യക്ഷനാകാം എന്ന പരാമർശത്തിനെതിരെ 2018ൽ പ്രതാപ് കടാരിയ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. പല തവണ കോടതി നോട്ടീസയച്ചിട്ടും രാഹുൽ ഗാന്ധി ഹാജരാാതെ വന്നതോടെയാണ് അദ്ദേഹത്തോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.