Vande Bharath: വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റ‌; റെയിൽവേയുടെ പ്രതികരണം ഇങ്ങനെ

യാത്ര ചെയ്ത ദമ്പതികളുടെ അനന്തരവനായ വിദിത് വർഷ്‌നി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട വഴി ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശനമായ നടപടികൾ സ്വീകരിക്കണമെന്നും വിദിത് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2024, 06:58 PM IST
  • വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റ.
  • ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് ലഭിച്ച ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്.
Vande Bharath: വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റ‌; റെയിൽവേയുടെ പ്രതികരണം ഇങ്ങനെ

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റ. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് ലഭിച്ച ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. കറിയിൽ പാറ്റ കിടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡയയിൽ വ്യാപകമായി പ്രടരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനമാണ്  ഇന്ത്യൻ റെയിൽവേയ്ക്ക് നേരെ എത്തുന്നത്.  വന്ദേഭാരതിൽ നിന്നും നൽകിയ ഉരുളക്കിഴങ്ങ് കറിയിൽ നിന്നാണ് പാറ്റയെ കിട്ടയിത്. 

യാത്ര ചെയ്ത ദമ്പതികളുടെ അനന്തരവനായ വിദിത് വർഷ്‌നി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട വഴി ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശനമായ നടപടികൾ സ്വീകരിക്കണമെന്നും വിദിത് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. 

ALSO READ: ഓൺലൈൻ വഴി വരുത്തിയ മൊബൈൽ ഫോണുകൾ വിദഗ്ധമായി കവർച്ച; ഡെലിവറി സംഘം പിടിയിൽ

ചിത്രങ്ങളും പോസ്റ്റുമെല്ലാം വൻ ചർച്ചയായി മാറിയതോടെ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ രംഗത്തെത്തി. നേരിടേണ്ടി വന്ന മോശം അനുഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും, ഈ വിഷയത്തെ ​ഗൗരവമായി തന്നെ കാണുന്നുവെന്നും ഇതിന് കാരണമായവരിൽ നിന്നും ഉചിതമായ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ഇന്ത്യൻ റെയിൽവേ ഈ സംഭവത്തിന് നൽകിയിരിക്കുന്ന മറുപടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

Trending News