Delhi Crime: ഡൽഹിയിൽ ബിജെപി നേതാവ് അതിദാരുണമായി കൊല്ലപ്പെട്ടു

Delhi Crime: ബി.ജെ.പി നേതാവ് സുരേന്ദ്ര മാതിയാലയെയാണ് അക്രമികള്‍ വെള്ളിയാഴ്ച വൈകുന്നേരം ഇദേഹത്തിന്‍റെ ഓഫീസില്‍ അതിക്രമിച്ചു കയറി വെടിവെച്ച് കൊലപ്പെടുത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 15, 2023, 09:29 AM IST
  • ബി.ജെ.പി നേതാവ് സുരേന്ദ്ര മാതിയാലയെയാണ് അക്രമികള്‍ വെള്ളിയാഴ്ച വൈകുന്നേരം ഇദേഹത്തിന്‍റെ ഓഫീസില്‍ അതിക്രമിച്ചു കയറി വെടിവെച്ച് കൊലപ്പെടുത്തിയത്.
Delhi Crime: ഡൽഹിയിൽ ബിജെപി നേതാവ് അതിദാരുണമായി കൊല്ലപ്പെട്ടു

New Delhi: ഡല്‍ഹിയില്‍ BJP നേതാവ് കൊല്ലപ്പെട്ടു.  ബി.ജെ.പി നേതാവ് സുരേന്ദ്ര മാതിയാലയെയാണ് അക്രമികള്‍ വെള്ളിയാഴ്ച വൈകുന്നേരം ഇദേഹത്തിന്‍റെ ഓഫീസില്‍ അതിക്രമിച്ചു കയറി വെടിവെച്ച് കൊലപ്പെടുത്തിയത്. 

ഡൽഹിയിലെ ബിന്ദാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സുരേന്ദ്ര മതിയാലയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.  വെള്ളിയാഴ്ച വൈകുന്നേരത്തോടെ രണ്ട് അജ്ഞാതരായ അക്രമികൾ ക്രൂരമായി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 

Also Read:  Delhi Liquor Policy Scam: അഴിമതിക്കെതിരായ പോരാട്ടം അവസാനിക്കില്ല, കെജ്രിവാളിന് CBI സമൻസ് അയച്ചതിന് പിന്നാലെ AAP യുടെ പ്രതികരണം 

വിവരമനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം 7:45 ഓടെയാണ് സുരേന്ദ്ര മതിയാല ക്രൂരമായി വെടിയേറ്റ് മരിച്ചതായി പോലീസിന് വിവരം ലഭിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടെ അടുത്തുള്ള CCTV ദൃശ്യങ്ങള്‍ പരിശോധിക്കുകയുണ്ടായി. ഇതില്‍   രണ്ട് അജ്ഞാതരായ അക്രമികൾ ഹെൽമറ്റ് ധരിച്ച് ഓഫീസിനുള്ളിൽ കയറി വെടിയുതിർത്തതായി കണ്ടെത്തി. അക്രമികൾ 8-10 റൗണ്ട് വെടിയുതിർക്കുകയും അതിൽ 4 വെടിയുണ്ടകൾ സുരേന്ദ്രനു നേരെ പതിക്കുകയും ചെയ്തു.  കുറ്റകൃത്യം ചെയ്ത ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്തു. 

ഓഫീസിനുള്ളിൽ ഉണ്ടായിരുന്നവരാണ് പരിക്കേറ്റ സുരേന്ദ്ര മാതിയാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ മരണം സ്ഥിരീകരിച്ചു. ബിജെപി പ്രാദേശിക നേതാവായ സുരേന്ദ്ര 2017ൽ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.

സുരേന്ദ്ര മാതിയാലയുടെ ബന്ധുവും ദൃക്‌സാക്ഷിയുമായ രാം സിംഗ് പറയുന്നതനുസരിച്ച്, സംഭവം നടക്കുമ്പോള്‍ ഓഫീസില്‍ അകെ 4 പേർ ഉണ്ടായിരുന്നു. ഇതിൽ രാം സിംഗും മറ്റ് രണ്ട് പേരും സംസാരിക്കുകയായിരുന്നു, സുരേന്ദ്ര മാതിയാല ടിവി കാണുകയായിരുന്നു. പെട്ടെന്നാണ് രണ്ട് പേർ ഓഫീസിനുള്ളിൽ കയറി  സുരേന്ദ്ര മാതിയാലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

തനിക്ക് കാര്യം മനസിലാകുമ്പോഴേക്കും സുരേന്ദ്ര മാതിയാല വെടിയേറ്റ് മരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു, രാം സിംഗ് പറഞ്ഞു. 

സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News